സദ്യയിലെ വിഭവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അവിയൽ. ഒട്ടുമിക്ക പച്ചക്കറികൾ എല്ലാം തന്നെ അവിയലിൽ ഉൾപെടുന്നുമുണ്ട്. സ്വാദിഷ്‌ടവും രുചികരവുമായ അവിയൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...
വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്
തിരുമ്മിയ തേങ്ങ – ഒന്ന്
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് –നാല്
കറിവേപ്പില –ഒരു തണ്ട്
ചുമന്നുള്ളി – ആറല്ലി
പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ക്കാം
വെളിച്ചെണ്ണ –രണ്ടു ടീസ്പൂണ്‍
ഉപ്പ് –ആവശ്യതിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അവിയലിന് ആവശ്യാനുസരണമുള്ള പച്ചക്കറികൾ ഒപ്പം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ചേര്‍ത്ത് വെള്ളത്തില്‍ വെടിച്ചെടുക്കുക. പച്ചക്കറികളുടെ വേവ് മുക്കലോളം ആകുമ്പോൾ അതിലേക്ക് പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് നന്നായി യോചിപ്പിച്ച് എടുക്കാം . ഇവയെല്ലാം വെന്തു വന്ന് വെള്ളമെല്ലാം വറ്റിയ ശേഷം തേങ്ങ, ജീരകം , പച്ചമുളക്, കറിവേപ്പില, ചുമന്നുള്ളി എന്നിവ നന്നായി അരച്ചെടുത്ത ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. പിന്നാലെ തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങാവുന്നതാണ്.