കാരറ്റ് പായസം തയ്യാറാക്കാം

Malayalilife
കാരറ്റ് പായസം  തയ്യാറാക്കാം

പായസം ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. പലതരത്തിൽ ഉള്ള പായസങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ചിലവ് കുറഞ്ഞ രീതിൽ കാരറ്റ് പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

പാൽ - അരലിറ്റർ

കാരറ്റ് - 1/2 കപ്പ് ചെറുതായി അരിഞ്ഞത്

കണ്ടൻസ്ഡ് മിൽക്ക് - 200 ഗ്രാം

കസ്റ്റഡ് പൗഡർ - 2 ടേബിൾസ്പൂൺ

ബദാം - 2 ടേബിൾസ്പൂൺ അരിഞ്ഞത്


തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ അരലിറ്റർ പാൽ  ഒഴിച്ച്  തിളപ്പിക്കുക. അതിലേക്ക്   അരിഞ്ഞ കാരറ്റ് ഇട്ട് പത്ത് മിനിറ്റ്  നേരം വേവിക്കുക. ശേഷം  ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച്  എടുക്കുക. കസ്റ്റഡ് പൗഡർ ഒരു പാത്രത്തിൽ  ഇട്ട്  കുറച്ച് പാൽ ചേർത്ത് നന്നായി  കട്ടയില്ലാതെ കലക്കി തിളപ്പിച്ച പാലിലേക്ക് ചേർത്ത് ഇളക്കികൊണ്ടിരിക്കുക, കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത്, പിന്നാലെ അതിലേക്ക്  ബദാം അരിഞ്ഞത് ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ കാരറ്റ് കസ്റ്റഡ് പായസം റെഡി. ഇത് ആവശ്യാനുസരണം  ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.

Read more topics: # How to make carrot payasam
How to make carrot payasam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES