മലയാളികളുടെ ഇഷ്‌ടവിഭവങ്ങളിൽ ഒന്നാണ് അവിയല്‍. എന്നാൽ സാധാരണ ഉണ്ടാകുന്ന അവിയലിൽ നിന്ന് മുട്ട കൊണ്ടുള്ള അവിയൽ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ എങ്ങനെയാണ് 'മുട്ട അവിയല്‍'. തയ്യാറാക്കുന്നത് എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
എണ്ണ 3 ടേബിള്‍ സ്പൂണ്‍
പുഴുങ്ങിയ മുട്ട 4 എണ്ണം
തേങ്ങ 2 ടേബിള്‍സ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
ചുവന്നുള്ളി 2 അല്ലി
പച്ചമുളക് 3 എണ്ണം
ഉരുളക്കിഴങ്ങ് മുറിച്ചത് 2 എണ്ണം
പുളി വെള്ളം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരുപാത്രത്തിൽ മുറിച്ചുവച്ച ഉരുളക്കിഴങ്ങ്, പുളി വെള്ളവും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. അതിന് ശേഷം തേങ്ങ, ചുവന്നുള്ളിയും ജീരകവും പച്ചമുളകും മഞ്ഞ നന്നായി യോജിപ്പിച്ച് ശേഷം ചതച്ചെടുക്കുക. പിന്നാലെ ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരച്ച അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ ഇളക്കിയെടുക്കുക. അതിലേക്ക് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി എടുക്കുക. അതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ചേര്‍ത്ത് 10-15 മിനിറ്റ് വേവിച്ചെടുക്കുക. മുട്ട നാലായി മുറിച്ച് ശേഷം യോജിപ്പിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് പൊടിഞ്ഞ് പോകാതെ ചേര്‍ക്കുക. അതിന് ശേഷം ചെറുതീയില്‍ അഞ്ച് മിനിറ്റ് നേരം വേവിച്ചെടുക്കുക. പിന്നാലെ വെളിച്ചെണ്ണ തൂവി കറിവേപ്പിലയും ചേർത്തെടുക്കാവുന്നതാണ്.