ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ എങ്ങനെ ഗാർലിക് ചിക്കൻ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ 1 കിലോ
സവാള 2 എണ്ണം
തക്കാളി 1 എണ്ണം
പച്ചമുളക്. 4 എണ്ണം
വെളുത്തുള്ളി. 2 എണ്ണം
ഇഞ്ചി ചെറിയൊരു പീസ്
മുളകുപൊടി 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി 1 ടീസ്പൂൺ
ചിക്കൻ മസാല പൊടി 2 രണ്ട് ടേബിൾസ്പൂൺ
ഗരംമസാല പൊടി 1 ടീസ്പൂൺ
ഉപ്പ്
ടൊമാറ്റോ കെച്ചപ്പ്. 5 ടേബിൾസ്പൂൺ
സോയാസോസ്. 1 ടേബിൾസ്പൂൺ
കോൺഫ്ലവർ
കോഴിമുട്ട.
തയ്യാറാക്കുന്ന വിധം
-----
ചിക്കൻ ചെറിയ പീസുകളാക്കി മുളകുപൊടി മഞ്ഞൾപൊടി കോൺഫ്ലവർ ഉപ്പും കോഴിമുട്ടയും ചേർത്ത് കുഴച്ച് നന്നായി ചേർത്തതിനുശേഷം പൊരിച്ചെടുക്കുക. സവാള ചെറുതായി കട്ട് ചെയ്ത ശേഷം എണ്ണയിൽ ഇട്ട് വയറ്റുക അതിലേക്ക് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വച്ചത് ചേർക്കുക. ചെറുതായ വയറ്റ് ശേഷം തക്കാളി ചേർക്കുക. പിന്നീട് മുളകുപൊടി മഞ്ഞൾപൊടി ചിക്കൻ മസാലപ്പൊടി ഗരംമസാലപ്പൊടി ഉപ്പു-പാകത്തിന് നോക്കിയതിനുശേഷം ഒന്ന് വഴറ്റുക അതിലേക്ക് ചിക്കൻ പിസ പൊരിച്ചത് ചേർക്കുക ടൊമാറ്റോ കെച്ചപ്പും സോയാസോസും കൂടി ചേർത്തു നന്നായി മിക്സ് ചെയ്യുക.