Latest News

എരിവും അല്‍പം മധുരവുമുള്ള രുചികരവും ആരോഗ്യകരവുമായ കട്ട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Malayalilife
 എരിവും അല്‍പം മധുരവുമുള്ള രുചികരവും ആരോഗ്യകരവുമായ കട്ട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ത്തപ്പഴവും ചീരയും ചേര്‍ന്ന് എങ്ങനെ കട്‌ലറ്റ്    ഉണ്ടാക്കാം എന്നത് ആരേയും അതിശയിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ രുചി അറിയുന്നവര്‍ അത് വീണ്ടും നന്നായി എങ്ങനെ ഉണ്ടാക്കാം എന്ന്   ചിന്തിക്കുന്നവര്‍ ആയിരിക്കും. രുചികരമായ ഏത്തപ്പഴം ചീര കട്ട്‌ലറ്റ്  എങ്ങിനെ തയ്യാറാക്കാം   

ആവശ്യമായ സാധനങ്ങള്‍: 

ഏത്തപ്പഴം - 1 എണ്ണം 
ചീര - 1/2 കപ്പ് 
സവാള -2 എണ്ണം 
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍ 
പച്ചമുളക് -2 എണ്ണം 
ജീരകം -1/4 ടീസ്പൂണ്‍ 
ഗരം മസാല പൗഡര്‍ -1/2 ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍ 
മുളകു്‌പൊടി -1/2 ടീസ്പൂണ്‍ 
വെളിച്ചെണ്ണ-  1/2 കപ്പ്
മുട്ട -2 എണ്ണം
റൊട്ടി പൊടി - 1 കപ്പ് 
കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്


തയാറാക്കുന്നവിധം: 

ഒരു പാനില്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അതിലിട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉപ്പ്, മഞ്ഞള്‍ പൊടി, മുളകുപൊടി, ഗരം മസാല, ജീരകം എന്നിവ ചേര്‍ക്കുക. പുഴുങ്ങി ഒടച്ച ഏത്തപ്പഴം, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം തീ അണക്കുക. ഈ കൂട്ട് കട്‌ലറ്റ് രൂപത്തില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

Read more topics: # Ethakka-Cheera-Cutlet
Ethakka--Cheera-Cutlet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES