Latest News

മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കാം

Malayalilife
മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കാം

മുട്ട ഫ്രൈഡ് റൈസ് 

1 വേവിച്ച ചോറ് – 2 കപ്പ്‌

2. മുട്ട -6

3.സവാള – 1

4.ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌

5.കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌

6.ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌

7.വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌

8.പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌

9.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

10.കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍

11.ഗരംമസാലപ്പൊടി – അര സ്പൂണ്‍

12.സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)

13.എണ്ണ – 3 ടേബിള്‍സ്പൂണ്‍

14.മല്ലിയില അരിഞ്ഞത്‌

15.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ്  ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .

2.ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.

3.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .

4.വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.

5.മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .

6.അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി   തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.

7. ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .

8.ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക .കൂടുതല്‍ ആകരുത് കാരണം ചോറ് ഉപ്പിട്ട് വേവിച്ചതാണ് .

9.സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .

10.ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു  അടച്ചു വച്ച് വേവിക്കുക.

11.തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക

Read more topics: # Egg fried rice,# Naadan stylev
Egg fried rice Naadan style

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES