വേനൽക്കാലമായാൽ പിന്നെ ചൂടും അമിത ദാഹവും ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ശീതള പാനീയങ്ങൾ ഈ ചൂടിൽ നിന്നും മനസ്സും ശരീരവും തണുപ്പിക്കാൻ ഏറെ ഗുണകരമണ്. അത്തരത്തിൽ ഏറെ ഗുണകരമായ ഒരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
തണ്ണിമത്തൻ കഷ്ണങ്ങളാക്കിയത്- 400 ഗ്രാം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തേൻ – ഒന്നര ടീ സ്പൂൺ
പുതിന – അഞ്ച് ഇല
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി വച്ച ശേഷം ഇഞ്ചിയും ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കുക. ശേഷം ഫ്രീസറിൽ അര മണിക്കൂർ തണുക്കാൻ അനുവദിക്കുക. അതിന് പിന്നാലെ ഇവ നന്നായി തണുത്ത ശേഷം തേൻ ഒഴിച്ച് പത്തുമിനിട്ട് വീണ്ടും തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ഈ മിശ്രിതത്തിലേക്ക് പുതിന ഇലകൊണ്ട് അലങ്കരിച്ച ശേഷം കഴിക്കാവുന്നതാണ്.