Latest News

ചിക്കന്‍ ക്രിസ്പ് ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം..!

Malayalilife
ചിക്കന്‍ ക്രിസ്പ് ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം..!

ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഇവ റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിയ്ക്കണമെന്നില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ,

ചിക്കന്‍ ക്രിസ്പ് വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

 ഇവശരസലി
ബോണ്‍ലെസ് ചിക്കന്‍-1 കിലോ

കോണ്‍ഫ്ളോര്‍-5 ടേബിള്‍ സ്പൂണ്‍

മൈദ-5 ടേബിള്‍ സ്പൂണ്‍

സോയാസോസ്-2 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍

വിനെഗര്‍-2 ടേബിള്‍ സ്പൂണ്‍

മസ്റ്റാര്‍ഡ് സീഡ് പൗഡര്‍-1 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

വെളുത്തുള്ളി-6 അല്ലി

ചിക്കന്‍ ക്യൂബ്-5

ഉപ്പ്

ചൈനീസ് സാള്‍ട്ട്

ഓയില്‍

ചിക്കന്‍ കഴുകി വൃത്തിയാക്കി കുക്കുറില്‍ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി എ്ന്നിവ ചേര്‍ത്ത് ആവി കയറ്റുക. ഇത് മൃദുവാകുന്നതു വരെ സ്റ്റീം ചെയ്യണം.

മറ്റൊരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എ്ന്നിവ ചേര്‍ത്തിളക്കുക.

ഇതില്‍ സ്റ്റീം ചെയ്ത് ചി്ക്കന്‍ കഷ്ണങ്ങള്‍ ഇട്ടു പുരട്ടുക.

ഇത് വറുത്തെടുക്കുക.

Read more topics: # Crispy chicken,# at home
Crispy chicken at home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES