മധുര പ്രിയർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ലഡു. പല നിറത്തിൽ ലഡു നമുക്ക് വാങ്ങാൻ കിട്ടുകയും ചെയ്യും. എന്നാൽ തേങ്ങ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ലഡു എങ്ങനെ എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ഉണങ്ങിയ തേങ്ങ ചിരകിയത് – 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്മെയ്ഡ്) – 200 ഗ്രാം
നുറുക്കിയ ബദാം – 2 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യമേ തന്നെ ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക. പിന്നാലെ തേങ്ങ നന്നായി മിക്സ് ആകുന്നത് തുടരെ ഇളക്കുക. പിന്നാലെ നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും അതിലേക്ക് ചേര്‍ത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം. ചിരകി വെച്ച തേങ്ങയില്‍ ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ഒന്ന് ഉരുട്ടിയെടുക്കാം.തേങ്ങാ ലഡു തയ്യാര്‍. ശേഷം ഇതിന് മുകളിലേക്ക് ബദാം വെച്ച് അലങ്കരിക്കാം.