നോൺ- വെജ് വിഭാഗത്തിൽപ്പെടുന്ന ഒന്നാണ് കക്കയിറച്ചി റോസ്റ്റ്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും എല്ലാം നല്ല കോമ്പിനേഷൻ ആയ ഇവ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം
അവശ്യ സാധനങ്ങൾ
കക്കയിറച്ചി -അരക്കിലോ
ഉള്ളി-15എണ്ണം
വെളുത്തുള്ളി-10എണ്ണം
ഇഞ്ചി- ഒരു ഇടത്തരംകഷ്ണം
മല്ലിപൊടി -3/4സ്പൂൺ
മുളകുപൊടി -3/4സ്പൂൺ
കുരുമുളകുപൊടി - 1സ്‌പൂൺ
ഗരംമസാലപൊടി - 1ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി നന്നായി ഉപ്പിട്ടു വേവിക്കുക. ശേഷം വെളുത്തുള്ളി ഉള്ളി ഇഞ്ചി പേസ്റ്റ് തയ്യാറാക്കിവയ്ക്കുക , ശേഷം ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് വെളുത്തുള്ളി ,ഉള്ളി, ഇഞ്ചി, പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. പിന്നാലെ മല്ലിപൊടി,മുളകുപൊടി ,മഞ്ഞൾപൊടി, കുരുമുളകുപൊടി ചേർക്കുക. പൊടികൾ നന്നായി മുത്തുതുടങ്ങുബോൾ വേവിച്ചി കക്കയിറിച്ചി ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് മസാലപൊടി യും ചേർത്ത ശേഷം തീ ചെറുതാക്കി ഗ്യാസിൽ വെക്കുക. ഇടയ്ക്കു ഇളക്കി നന്നായി കൊടുത്തു കൊണ്ടിരിക്കുക കക്കയിറച്ചി നന്നായി പൊട്ടുന്ന പരുവത്തിൽ വന്ന ശേഷം ഇറക്കിവെക്കാം കറിവേപ്പിലയും ചേർത്തു കഴിയുമ്പോൾ സ്വാദിഷ്‌ടമായ കക്കയിറച്ചി റോസ്റ്റ് തയ്യാർ.