Latest News

ചെമ്മീന്‍ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി

Malayalilife
 ചെമ്മീന്‍ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി

ചെമ്മീന്‍ ... ഹാഫ് kg 
മുരിങ്ങക്കായ... 2
ചക്കക്കുരു...... 10
മാങ്ങാ ... 1
തക്കാളി..... 2
പച്ചമുളക്.... 4
കറിവേപ്പില .. 2അല്ലി 
പുളി ...... കുറച്ചു 
ഉപ്പ്..... 
ചുവന്നുള്ളി... 4
വെള്ളുള്ളി... 5അല്ലി 
മഞ്ഞപ്പൊടി.... 1/2 tspn 
മുളകുപൊടി.... 1 1/2tspn
മല്ലിപൊടി...... 2 tspn
ജീരകപ്പൊടി..... 1/2tspn
വെളിച്ചെണ്ണ...... 3 tbns
തേങ്ങ ..... മുക്കാല്‍ മുറി
ചട്ടിയില്‍ മുരിങ്ങക്കായ മാങ്ങാ ചെമ്മീന്‍ തക്കാളി പച്ചമുളക് വെള്ളുള്ളി 1 അല്ലി വേപ്പില.... കൂടെ ജീരകം പൊടി അല്ലാതെ എല്ലാ മസാലകളും കൊറച്ചു പുളിവെള്ളവും ഒഴിച്ചു നന്നായി വേവിക്കുക....
കുക്കറില്‍ ചക്കക്കുരു വേവിച്ചു വെക്കുക കാരണം വേഗം വെന്തു കിട്ടും അല്ലേല്‍ ചട്ടിയില്‍ വെച്ചാല്‍ വേറെ വേവാകും ....
തേങ്ങ നന്നായി അരച്ച് .. അവസാനം2 ചുവന്നുള്ളി കുടി ചേര്‍ത്തു അരവ് റെഡിയാക്കാം .. 
ചട്ടിയില്‍ ഉള്ളത് വെന്താല്‍ ചക്കക്കുരു വേവിച്ചതും ... തേങ്ങ അരവും... ജീരകം പൊടിയും.ചേര്‍ത്തു .. ഉപ്പ് പുളി ഒക്കെ നോക്കി.... അടുപ്പില്‍ നിന്നും തിള വന്ന ഇറക്കി വെക്കുക..... മാങ്ങാ പുളി അനുസരിച്ചു പുളി വെള്ളം ചേര്‍ത്തല് മതിട്ടോ .... അവസാനം കുറച്ചു വെളിച്ചെണ്ണ ചുടാക്കി ബാക്കി ഉള്ള ചുവന്നുള്ളി അരിഞ്ഞു ചേര്‍ത്ത് കൂടെ വേപ്പില കുടി ചേര്‍ത്തു താളിച്ചു ചേര്‍ക്കുക..... തനി നാടന്‍ കറി റെഡിയായി...

Chemmeen Chakkakuru Muringakka Manga

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES