ദോശയ്ക്കും ഇഡലിക്കും എല്ലാം തന്നെ നല്ല ഒരു കോമ്പിനേഷൻ ആയി ഉപയോഗിക്കുന്ന ഒന്നാണ് കോക്കനട്ട് ചട്ണി. വിവിധ തരത്തിൽ ഇവ ഉണ്ടാക്കാൻ സാധിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ആൽമണ്ട് കോക്കനട്ട് ചട്ണി തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
തേങ്ങാ ചിരകിയത് - അരമുറിയുടെ പകുതി
ആൽമണ്ട് - പത്തെണ്ണം
പച്ചമുളക് - ആറെണ്ണം
കടുക് - ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് , ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയിൽ തേങ്ങാ , ആൽമണ്ട് , പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാൽ ഉടൻ തന്നെ വേപ്പില ഇട്ടു വഴറ്റി അരപ്പു ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ഇതോടെ സ്വാദിഷ്‌ടമായ ആൽമണ്ട് കോക്കനട്ട് ചട്ണി തയ്യാർ.