ചെന്നൈ എക്സപ്രസിലെ ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ് സിനിമാ ലോകത്ത് തരംഗമായിരുന്നു. പാട്ടും അതിലെ ഷാരൂഖിന്റെ ഡാൻസും പെട്ടന്നങ്ങ് ശ്രദ്ധപിടിച്ചു നേടിയതോടെ ഡാൻസുമായി പല താരങ്ങളും പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ മലയാളത്തിന്റെ യുവതാരങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ ലുങ്കി ഡാൻസിന് ചുവടുവച്ചിരിക്കുകയാണ്.
ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടയിലാണ് മലയാളത്തിലെ യുവതാരങ്ങൾ മിന്നും പ്രകടനം കാഴ്‌ച്ചവച്ചത്. വിജയ് യേശുദാസ് ലുങ്കി ഡാൻസ് ഗാനവുമായി വേദിയിലെത്തിയപ്പോഴാണ് അടിപൊളി ഡാൻസുമായി ദുൽഖർ സൽമാനും സംഘവും വേദി കീഴടക്കിയത്.
കാളിദാസ് ജയറാം, നീരജ് മാധവ്, വിജയ് യേശുദാസ് എന്നിവരും ദുൽഖറിനൊപ്പമുണ്ട്. വഒപ്പം മലയാളത്തിന്റെ പ്രിയ ഹാസ്യതാരങ്ങളായ സുരാജ് വെഞ്ഞാറമൂടും രമേഷ് പിഷാരടിയും കൂടി എത്തിയതോടെ സംഗതി സൂപ്പർഹിറ്റായി മാറുകയാണ്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയ വഴി വൈറലായി കഴിഞ്ഞു.