Latest News

നമുക്ക് ശരീരഭാരം കൂട്ടാം,കുറയ്ക്കാം; ശരീരത്തിന്റെ തരം അറിഞ്ഞ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം; അതാണ് യോഗയുടെ പവറെന്ന് സംയുക്ത; ട്രെച്ച്, ബാലന്‍സ്, ക്വയറ്റ് എന്ന് കുറിച്ച് റിമ; യോഗ ജീവിതത്തിലുണ്ടാക്കിയത് വലിയ മാറ്റമെന്ന് പ്രണിത സുഭാഷ്; യോഗാ ദിനത്തില്‍ അഭ്യാസമുറകളുടെ ചിത്രങ്ങളുമായി താരങ്ങള്‍

Malayalilife
 നമുക്ക് ശരീരഭാരം കൂട്ടാം,കുറയ്ക്കാം; ശരീരത്തിന്റെ തരം അറിഞ്ഞ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം; അതാണ് യോഗയുടെ പവറെന്ന് സംയുക്ത; ട്രെച്ച്, ബാലന്‍സ്, ക്വയറ്റ് എന്ന് കുറിച്ച് റിമ; യോഗ ജീവിതത്തിലുണ്ടാക്കിയത് വലിയ മാറ്റമെന്ന് പ്രണിത സുഭാഷ്; യോഗാ ദിനത്തില്‍ അഭ്യാസമുറകളുടെ ചിത്രങ്ങളുമായി താരങ്ങള്‍

ലോകം എമ്പാടുമുളളവര്‍ അന്താരാഷ്ട്ര യോഗദിനം ആചരിക്കുകയാണ്. കേരളത്തിലും യോഗദിനം പലയിടങ്ങളിലും യോഗ ആചരിച്ചു. പലയിടങ്ങളില്‍ നിന്നും സിനിമ, സീരിയല്‍,രാഷ്ട്രീയ മേഖലയിലുളളവര്‍ പങ്കെടുക്കുകയും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. താരങ്ങള്‍ സോഷ്യല്‍മീഡിയ വഴി ആശംസകള്‍ അറിയിക്കുകയും അഭ്യാസ മുറകളുടെ ചിത്രങ്ങള്‍ പങ്ക് വക്കുകയും ചെയ്തു.

വെള്ളിത്തിരയില്‍ നിന്ന് മാറി കുടുംബസ്ഥയായി കഴിയുന്ന സംയുക്ത വര്‍മ്മ. യോഗ ജീവിതത്തിന്റെ ഭാഗമായി കരുതുന്ന താരം കൂടിയാണ്. ഇന്റര്‍നാഷണല്‍ യോഗ ദിനത്തില്‍ വ്യത്യസ്ത ആസനമുറകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. 

ബ്ലാക്ക് വര്‍ക് ഔട്ട് വെയര്‍ ധരിച്ചാണ് സംയുക്ത യോഗാ പോസുകള്‍ ചെയ്തത്. യോഗയുടെ മൂല്യങ്ങളെക്കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.''നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. സ്വന്തം ശരീരത്തെ ഇഷ്ടംപോലെ എങ്ങനെ വേണമെങ്കിലും മാറ്റാം, അതാണ് യോഗയുടെ പവര്‍... എന്നാല്‍ ശാരീരിക വശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കില്‍... തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം എന്നിവ തുടരുക. എന്റെ എല്ലാ ഗുരുക്കന്മാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു... ഇത് പരിശീലിക്കാന്‍ കഴിയണമെങ്കില്‍ അവരുടെ അനുഗ്രഹം കൂടിയേ തീരൂ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം യോഗ പോസുകള്‍ പങ്കുവച്ചിരിക്കുന്നത്. താരം പങ്കിട്ടിരിക്കുന്ന യോഗ പോസുകള്‍ നല്ല പരിശീലനം കൊണ്ടു മാത്രമേ ആര്‍ക്കും സ്വായത്തമാക്കാന്‍ കഴിയൂവെന്നും നടി കുറിച്ചു.

2021ല്‍ സംയുക്ത വര്‍മ്മ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയ്‌നിങ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടയോളമായി സംയുക്ത യോഗ പരിശീലിക്കുന്നുണ്ട്. സംയുക്തയുടെ യോഗ ദിനചര്യ പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കും. പുലര്‍ച്ചെ യോഗ സെഷനും ധ്യാനവും പൂര്‍ത്തിയാക്കും. മൈസൂര്‍ അഷ്ടാംഗ യോഗ ശാലയില്‍ നിന്നാണ് സംയുക്ത യോഗയുടെ ആഴത്തിലുള്ള പഠനം പൂര്‍ത്തിയാക്കിയത്.

നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ ഇന്റര്‍നാഷണല്‍ യോഗ ദിനത്തില്‍ പങ്കുവച്ച ചിത്രങ്ങളം  സമൂഹ മാധ്യമങ്ങളില്‍  വൈറലായി്. റിമ പക്ഷേ ഈ വര്‍ഷത്തെയല്ല പങ്കുവച്ചിട്ടുള്ളത്. പത്ത് വര്‍ഷം മുമ്പ് തന്റെ ഡാന്‍സ് സ്‌കൂളിന് വേണ്ടി ചെയ്തതൊരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്.

അജയ് മേനോനാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ''സ്ട്രെച്ച്, ബാലന്‍സ്, ക്വയറ്റ്'' എന്ന തലക്കെട്ടോടെയാണ് റിമ തന്റെ യോഗ ചിത്രം പങ്കുവച്ചത്. മാമാങ്കം എന്ന ഡാന്‍സ് സ്‌കൂളിന് വേണ്ടിയായിരുന്നു അന്ന് റിമ ഈ ചിത്രങ്ങള്‍ എടുത്തിരുന്നത്. 

തമിഴ്, കന്നട ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി പ്രണിത സുഭാഷും യോഗദിനത്തില്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.
യോഗാ ദിനാശംസകളും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. യോഗ ചെയ്യുന്ന ഒരു വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം ഷെയര്‍ ചെയ്തിട്ടുണ്ട്. 

താരങ്ങളായ കീര്‍ത്തി സുരേഷ് ഹന്‍സിക മോട്വാനി, കരീന കപൂര്‍, ശീലു എബ്രഹാം, ദേവീ ചന്ദന എന്നിവരും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

yoga day ACTRESS WISHES

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES