നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ ഓരോ ദിവസവും രംഗത്ത് വരുകയാണ്. വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് എലിസബത്ത് യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ തുറന്ന് പറയുന്നു. ബാലയും ഭാര്യ കോകിലയും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് താഴെ എലിസബത്തിനെ അതിരൂക്ഷമായി വിമര്‍ശിച കസ്തൂരി എന്ന പ്രൊഫൈല്‍ പങ്കുവെച്ചാണ് എലിസബത്ത് രംഗത്തെത്തിയത്.
തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ക്രൂരതകളെ കുറിച്ചും എലിസബത്ത് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.ബാലയെ ആശുപത്രിയില്‍വെച്ച് പരിചയപ്പെട്ടാണ് എലിസബത്ത് പ്രണയത്തിലായതെന്ന് കസ്തൂരി എന്ന പ്രൊഫൈലിന് പിന്നിലെ വ്യക്തി പറയുന്നത്. എന്നാല്‍ അതെല്ലാം കളവാണെന്നും എംബിബിഎസ് കഴിഞ്ഞ് എംഡിക്കായുള്ള എന്‍ട്രന്‍സിന് പഠിക്കുമ്പോഴാണ് ബാലയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നതെന്നും എലിസബത്ത് പറയുന്നു..
ബോയ്ഫ്രണ്ടിന്റെ കൂടെ താന്‍ പുതിയ വീഡിയോ ഇടുന്നു എന്നും ഇവര്‍ പറയുന്നു. ആ ബോയ്ഫ്രണ്ടിനെ എനിക്കുംകൂടി പരിചയപ്പെടുത്തിയാല്‍ നന്നായിരുന്നു എന്നും എലിസബത്ത് പരിഹസിക്കുന്നു. വീട്ടില്‍ കൊണ്ടുപോയി താന്‍ ബാലയെ ഉപദ്രവിച്ചു എന്ന് പറയുന്നു. നാലഞ്ച് മാസം ബാലയുടെ മലവും മൂത്രവും കോരിയ കാര്യം അവര്‍ക്ക് അറിയില്ലെ
ന്നും ബാലയ്ക്കുവേണ്ടി താന്‍ എത്രകാലം ഉറങ്ങാതിരുന്നു എന്നും അവര്‍ക്ക് അറിയില്ലെന്നും എലിസബത്ത് വീഡിയോയില്‍ വ്യക്തമാക്കുന്നു...
നിങ്ങളെല്ലാവരും എന്റെ മരണത്തിനുവേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്സ് ആയെന്നും ചിലര്‍ വീഡിയോ ചെയ്തു..
ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര് വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022-ലാണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്.....
ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്. നാട്ടില്‍ നടന്ന വിവാഹ പരിപാടി എന്റെ അച്ഛനാണ് നടത്തിയത്. ചെന്നൈയില്‍ പരിപാടി നടത്തുമെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനുള്ള ഡേറ്റ് ബുക്ക് ചെയ്തു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷെ കാന്‍സല്‍ ചെയ്തു. ഇതിനിടയില്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി മാലയും വളയുമൊക്കെ തന്നു. അത് വീഡിയോ എല്ലാം ചെയ്തിരുന്നു. പിന്നീട് അത് എടുത്തുവെച്ചു..ഒരു ഓഡി കാറും തന്നു. എന്നാല്‍ നാല് തവണയെ ഞാന്‍ അതില്‍ ഇരുന്നിട്ടൂള്ളൂ. പിന്നെ ആ വാഹനം എവിടെപ്പോയെന്ന് എനിക്ക് അറിയില്ല.
ബാലയുമായുള്ള വിവാഹത്തെക്കുറിച്ചും എലിസബത്ത് സംസാരിക്കുന്നുണ്ട്. ഇന്ന് വന്നില്ലെങ്കില്‍ നീയെന്നെ കാണില്ല, നിന്റെ ഫോണെടുക്കില്ല എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് അറേഞ്ച്ഡ് മാര്യേജ് ആവേണ്ടിരുന്നത് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്ന് കല്യാണമാക്കിയത്. അവിടെ നിന്ന് എന്നെ തട്ടിക്കാെണ്ട് പോയി വേറെ ആള്‍ക്ക് വില്‍ക്കുമോ എന്നും സംശയിക്കേണ്ടതായിരുന്നു.
പക്ഷെ വീട്ടിലേക്ക് തന്നെ കൊണ്ട് പോയി. അമ്മയുടെ മുന്നില്‍ വെച്ച് വെഡ്ഡിംഗ് ചെയിന്‍ ഇട്ടെന്നും എലിസബത്ത് പറയുന്നു. അമ്മയുടെ സ്വര്‍ണമാണ്, അമ്മ എനിക്ക് വേണ്ടി എടുത്ത് വെച്ചതാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് സ്വര്‍ണം തന്നെയാണോ എന്ന് ദൈവത്തിനറിയാം. ഇവര്‍ക്ക് വെഡ്ഡിം?ഗ് ചെയിനിടുന്ന പരിപാടി സ്ഥിരാണെന്ന് തോന്നുന്നു. അന്ന് തന്നെ എന്റെ എഫ്ബി അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നെന്നും എലിസബത്ത് ഓര്‍ത്തു.
ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു.രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐ.സി.യുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം...
വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്.ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ. മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷെ ബാലയുടെആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല.
ഒരാളുടെ വീട്ടില്‍ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതില്‍ ഞാന്‍ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയില്‍ഞാനുണ്ടായിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ പോയ എന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് ശരിയായില്ല....ഭാര്യയുടെ ധര്‍മ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ലാറ്റിലേക്ക് എന്നെയും കയറ്റാന്‍ പോയതാ. പക്ഷെ ഞാന്‍ കയറിയില്ല. എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളില്‍ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹായ് പറയൂ എന്ന് പറഞ്ഞു.
അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയതെന്നും എലിസബത്ത് വെളിപ്പെടുത്തി.ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല എന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എ
ന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു..
ഇപ്പോള്‍ എല്ലാത്തിനും തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രെഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്.'- എലിസബത്ത് വീഡിയോയില്‍ പറയുന്നു.
മുമ്പ് ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സന്തോഷ് വര്‍ക്കി ഇടയ്ക്ക് വെച്ച് ബാലയുമായി തെറ്റിപ്പിരിയുകയും വാര്‍ത്തകളില്‍ ഇതെല്ലാം ഇടംപിടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുന്‍ഭാര്യ നടനെതിരെ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും അതിന് സാക്ഷിയായ വ്യക്തിയാണ് താനെന്നും പറഞ്ഞ് സന്തോഷ് വര്‍ക്കി എത്തിയിട്ടുണ്ട്.
ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യമാണ്. അതിന് സാക്ഷിയാണ് ഞാന്‍. ബാലയുടെ വീട്ടില്‍ പല പെണ്ണുങ്ങളും വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് തവണ എന്നെ വീട്ടില്‍ വിളിച്ച് വരുത്തി അടിച്ച ആളാണ്. രണ്ടാമത്തെ തവണ എന്നെ അടിച്ചതിന് ശേഷമാണ് ഒരു കള്ള വീഡിയോ എടുത്തത്. ശേഷം എന്റെ വീടറിയാം, വീട്ടില്‍ വന്ന് അടിക്കുമെന്ന് പറഞ്ഞു. ബാലയുടെ കൈയ്യില്‍ ഒരു അരിവാളുണ്ട്. അത് ഞാനും കണ്ടിട്ടുള്ളതാണ്. എന്നെയും അത് കാണിച്ചു.
എലിസബത്ത് പറയുന്നതൊക്കെ സത്യമായ കാര്യങ്ങളാണ്. ആദ്യം പറഞ്ഞതൊക്കെ വളച്ചൊടിച്ചു. ഇയാള്‍ ജീവിതത്തിലും നല്ലോണം അഭിനയിക്കാന്‍ അറിയുന്ന വ്യക്തിയാണ്. തോക്കിന്റെ കേസില്‍ എനിക്ക് ഒരുപാട് നഷ്ടമുണ്ട്. അഡ്വക്കേറ്റ് അത് വാദിക്കുന്നുണ്ട്. എത്രയൊക്കെ നഷ്ടമുണ്ടായാലും എനിക്ക് സത്യം പറയാതിരിക്കാതെ വയ്യ. ഞാന്‍ ബാലയെ പരിചയപ്പെടുന്ന സമയത്ത് പാലക്കാട് നിന്നും ഒരു പെണ്‍കുട്ടി വരുമായിരുന്നു.
അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോള്‍ ഞാനും അവിടെയുണ്ട്. എന്നെ രണ്ട് തവണ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരികമായി ഉപദ്രവിച്ചു. ആശുപത്രിയില്‍ കിടന്നപ്പോള്‍ മുതല്‍ എലിസബത്താണ് ബാലയെ ശുശ്രൂഷിച്ചത്. പക്ഷേ ഒരു നന്ദിയുമില്ലാത്ത രീതിയിലാണ് എലിസബത്ത് ശരിയില്ലെന്ന് എന്നോട് പറഞ്ഞത്. ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നെയും ആക്രമിച്ചതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.