Latest News

നിവിന്‍ പോളി-റാം ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' ! ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും

Malayalilife
 നിവിന്‍ പോളി-റാം ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' ! ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന 'യേഴ് കടല്‍ യേഴ് മലൈ'യുടെ ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'മാനാട്'ന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'യേഴ് കടല്‍ യേഴ് മലൈ'. 'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. തമിഴ് നടന്‍ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം: എന്‍ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പിആര്‍ഒ: ശബരി.

yezhu kadal yezhu malai new vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES