നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'യേഴ് കടല്‍ യേഴ് മലൈ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ 1 മില്യണ്‍ വ്യൂസ് നേടിയിരിക്കുകയാണ്. നിവിന്‍ പോളിയും സൂരിയും ഒന്നിച്ച് ട്രെയിനിലുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം കൂടി ചേര്‍ന്നപ്പോള്‍ ട്രെയിലര്‍ ട്രെന്‍ഡിം?ഗ് ആയിരിക്കുകയാണ്. നിവിന്റെയും സൂരിയുടെയും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കൂടാതെ മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്ലോക്ക് ബസ്റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേള്‍ഡ് എന്ന വിഭാ?ഗത്തിലേക്കാണ് തിരഞ്ഞെടുത്തത്. ട്രാന്‍സില്‍വാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം.
'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക. മദന്‍ കര്‍ക്കിയാണ് ?ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എന്‍ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.