മദ്യവും പാര്‍ട്ടിയും ഒക്കെ കൊച്ചി നഗരത്തില്‍ പുതുമയുള്ള കാര്യമല്ല, സന്ധ്യ മയങ്ങിയാല്‍ പല ബാറുകളിലേക്ക് സിനിമാ താരങ്ങളുടെ ഒഴുക്ക് ആയിരിക്കും. അതിനിടെ പല സംഭവങ്ങളും നടക്കുകയും ചെയ്യും. അങ്ങനെയൊരു ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറിയത്. അതിനെല്ലാം സാക്ഷ്യം വഹിച്ച് ഗായകന്‍ വിജയ് യേശുദാസും ഉണ്ടായിരുന്നു. മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്റെ മകനെ ഇതുപോലൊരു ബാറില്‍ കണ്ടത് മലയാളികള്‍ക്ക് മുഴുവന്‍ ഞെട്ടലായി എന്നതാണ് സത്യം. ഇപ്പോഴിതാ, അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരിക്കുകയാണ്. അതില്‍ വിജയ് യേശുദാസിനെയും വ്യക്തമായി തന്നെ കാണാം.
കൊച്ചി കതൃക്കടവിലെ ത്രീ സ്റ്റാര്‍ ഹോട്ടലിലാണ് ആ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിജയ് യേശുദാസ് അടക്കമുള്ള പല സിനിമാ താരങ്ങളും ആ സമയത്ത് ഇടശേരി മാന്‍ഷന്‍ ഹോട്ടലിലെ മില്ലേനിയം കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍ ഉണ്ടായിരുന്നു. രാത്രി 10.30 ഓടെയായിരുന്നു സംഭവം. ബാറില്‍ ഡിജെ പാര്‍ട്ടിയടക്കം നടക്കവേ മദ്യലഹരിയില്‍ ഒരു യുവതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചത്. ബാറിലെ കൗണ്ടറില്‍ വച്ച് യുവതിയും യുവാവും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കത്തിക്കുത്ത് ഉണ്ടായത്. ബിയര്‍ കുപ്പി പൊട്ടിച്ച് ബാറിലുണ്ടായിരുന്ന യുവാവിനെ യുവതി കുത്തുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് പരിക്കേറ്റത്. തുടര്‍ന്ന് യുവാവിനെ എറാണാകുളം ടൗണ്‍ പൊലീസ് ലിസി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവാവിന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവെപ്പിക്കുകയും പിന്നാലെ മാധ്യമങ്ങളും എത്തിയപ്പോഴാണ് മാധ്യമക്ക്യാമറകളില്‍ വിജയ് യേശുദാസും പെട്ടത്. സംഭവത്തില്‍ യുവാവിനെ കുത്തിയ ഉദയംപേരൂര്‍ സ്വദേശി ജനീഷ സാഗര്‍ എന്ന 29കാരി പിടിയിലായിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. മില്ലേനിയം കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍ വച്ചാണ് അനിഷ്ട സംഭവം ഉണ്ടായത്. ബാറില്‍ നിരവധി യുവതീയുവാക്കള്‍ ഉണ്ടായിരുന്നു. സംഭവ സമയത്ത് ഹോട്ടലില്‍ മറ്റു പല പ്രമുഖ സിനിമാ താരങ്ങളും ഉണ്ടായിരുന്നതായി വിവരമുണ്ടെന്ന് മാധ്യമങ്ങള്‍ക്കും അറിയാമെങ്കിലും ആരും ഇതുവരെ പേരുകളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല. എങ്കിലും വിജയ് യേശുദാസ് അടക്കമുള്ളവരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ പകല്‍ വെളിച്ചത്തില്‍ മാന്യന്മാരാണെന്നു നടിക്കുന്നവര്‍ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്ന മദ്യ ഡിജെ പാര്‍ട്ടികളുടെ ഭാഗമാകുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്.
അക്രമ സംഭവത്തോടെ ബാറില്‍ ഉണ്ടായിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. പിന്നാലെ പല താരങ്ങളും ഇവിടെ നിന്ന് ഇറങ്ങിയോടുകയായിരുന്നു. 2024 ഫെബ്രുവരി 12നു ഈ ബാറില്‍ വെടിവെപ്പ് നടന്നിരുന്നു. അര്‍ദ്ധരാത്രി ബാറിലെത്തിയ സംഘം മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്. മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.