മധുരരാജയായി മമ്മൂട്ടിയെത്തുന്ന പുതിയ ചിത്രം 'മധുരരാജ' ഏപ്രിലില്‍ തീയേറ്ററുകളിലേക്ക്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം
വിവരങ്ങള്‍ പ്രകാരം നിരവധി തിയറ്ററുകളുമായി വിഷു റിലീസ് ലക്ഷ്യം വെച്ച് കരാറിലെത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഒരു ചാനലില്‍ നിന്ന് മാത്രമായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് സീ കേരളം സ്വന്തമാക്കിയിട്ടുണ്ട്.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് തീയറ്ററില്‍ എത്തുന്നത്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയായിരുന്നു പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ മുമ്പ് തിയറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു.അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായിക നിരകളിലുള്ളത്.
ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് സംഘടനം ഒരുക്കുന്നത്.