Latest News

അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് അപലപനീയമെന്ന കുറിപ്പുമായി  ഡബ്ലുസിസി; അനിവാര്യമായ വിശദീകരണമെന്ന് കുറിച്ച് പങ്ക് വച്ച് മഞ്ജു വാര്യരും

Malayalilife
topbanner
 അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് അപലപനീയമെന്ന കുറിപ്പുമായി  ഡബ്ലുസിസി; അനിവാര്യമായ വിശദീകരണമെന്ന് കുറിച്ച് പങ്ക് വച്ച് മഞ്ജു വാര്യരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സ്ഥാപക അംഗമായ നടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡബ്ല്യു.സി.സി. മാദ്ധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ഡബ്ല്യു.സി.സി സ്ഥാപക അംഗത്തിന്റേത് ' എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകളെ ശക്തമായി അപലപിക്കുന്നതായി ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.


കുറിപ്പ് ഇങ്ങനെ: 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.
250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ഡബ്ല്യു.സി.സി കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്. ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

പിന്നാലെ, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മഞ്ജു വാര്യര്‍ രംഗത്തുവന്നു. വളരെ 
അനിവാര്യമായ വിശദീകരണമെന്നാണ് ഡബ്ല്യു.സി.സിയുടെ പോസ്റ്റ് പങ്കിട്ട് നടി കുറിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തെ ചൊല്ലി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ തുടങ്ങിയതാണ് പ്രതികരണവുമായി് ഡബ്ല്യുസിസി രംഗത്തെത്താന്‍ കാരണം.
ഹേമ കമ്മീഷനെ നിയമിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനാണ് ഡബ്ല്യുസിസി. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തലുകളും ഇടപെടലുകളും വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. അതേസമയം ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരു നടി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

 

wcc about media reports

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES