ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണ്! കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

Malayalilife
ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണ്! കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍


ഗായകനും നടനും സംവിധായകനും നിര്‍മ്മാതാവായും ഒക്കെയായി തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസന്‍ .താരത്തിന്റെതായി ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും വന്‍ ഹിറ്റായി മാറാറുണ്ട് .സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ സന്തോഷവും  വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട് കഴിഞ്ഞ ദിവസം വിനീത് ഇന്‍സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്ത കുടുംബ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്  കുഞ്ഞനിയത്തിയെ താലോലിക്കുന്ന വിഹാനെയും എടുത്ത് നില്‍ക്കുന്ന വിനീതിനെയാണ് ചിത്രത്തില്‍ കാണുന്നത്. 

ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണെന്നും വിനീത് കുറിച്ചിട്ടുണ്ട്. ആര്‍ ജെ മാത്തുക്കുട്ടിയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തെ കുഞ്ഞുമാലാഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് എത്തിയിരുന്നു. മകളേയും എടുത്ത് നില്‍ക്കുന്ന ദിവ്യയുടെ ചിത്രമായിരുന്നു അന്ന് വിനീത് പോസ്റ്റ് ചെയ്തത്.സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യാതിരിക്കാന്‍ നോക്കാറുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 

That’s us.. all of us!!

vineeth sreenivasan family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES