വയലാറിനു ശേഷം വന്ന ഗാനരചയിതാക്കളെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത ചിലര്‍ ഒരു തലമുറയോട് തന്നെയുള്ള അമര്‍ഷമാണ് വിമര്‍ശനങ്ങളിലൂടെ തീര്‍ക്കുന്നതെന്ന് ഗാനരചയിതാവ് വിനായക് ശശികുമാര്‍. ഒരു മലയാള വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാപ്പാട്ടുകളിലെ വിമര്‍ശനങ്ങളെക്കുറിച്ചും തലമുറകളുടെ ചിന്താഗതികളെക്കുറിച്ചും താരം മനസ്സ് തുറന്നത്. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ സ്വീകരിക്കാറുണ്ടെന്നും സ്വയം തിരുത്താന്‍ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കിയ വിനായക്, എന്നാല്‍ ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അനാവശ്യ അമര്‍ഷത്തില്‍ നിന്നാണ് ഉടലെടുക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വിമര്‍ശകരെക്കുറിച്ചും മുന്‍തലമുറകളുടെ മനോഭാവത്തെക്കുറിച്ചും വിനായക് ശശികുമാര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 'എല്ലാ തലമുറയില്‍പ്പെട്ടവരും തങ്ങള്‍ തങ്ങള്‍ക്ക് മുന്‍പുള്ള തലമുറയേക്കാള്‍ ബുദ്ധിമാന്മാരും, തങ്ങള്‍ക്ക് ശേഷമുള്ള തലമുറയേക്കാള്‍ അറിവുള്ളവരുമാണെന്ന് കരുതുന്നവരാണ്. എല്ലാ തലമുറയിലും അതുണ്ട്. അത് ബ്രേക്ക് ചെയ്തത് ഒരുപക്ഷേ ഈ തലമുറയില്‍പ്പെട്ടവരായിരിക്കും.
അടുത്ത ജനറേഷനെ പുച്ഛത്തോടെ കാണാതെ, അവരുടേതാണ് ലോകം, അവര്‍ ശരിയാണ്, നമ്മളായിരിക്കും ചിലപ്പോള്‍ തെറ്റ് എന്നൊക്കെ ചിലപ്പോള്‍ തിരുത്തി തുടങ്ങുന്നത് നമ്മുടെ തലമുറയില്‍പ്പെട്ടവരായിരിക്കും. ഇതിനു മുന്‍പ് വരെയുള്ള തലമുറയ്ക്ക്, പുതിയതിനോട് എന്തോ പുച്ഛമാണ്, ഇവര്‍ക്കൊക്കെ എന്തറിയാം ?. - എന്നൊരു സാധനമാണ്. ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമൊക്കെ പാട്ടെഴുതുന്ന സമയത്ത് വിമര്‍ശിച്ചവരൊക്കെ തന്നെയാണ് ഇന്നും വിമര്‍ശിക്കുന്നത് എന്നുള്ളതാണ് തമാശ. അതിനൊരു അപ്‌ഡേഷനൊന്നും വന്നിട്ടില്ല. ?ഗാന വിമര്‍ശകരൊക്കെ ഇപ്പോഴും അതേ പോലെ തന്നെയുണ്ട്.
വയലാറിന് ശേഷം വന്നവരെ ആരെയും അവര്‍ക്ക് മനസുകൊണ്ട് അം?ഗീകരിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ പണ്ട് ?ഗാന നിരൂപണം വായിക്കുമ്പോള്‍ തന്നെ തോന്നിയിട്ടുണ്ട്, എന്താണ് ഇവര്‍ക്കിത് പറ്റാത്തത് എന്ന്. പിന്നെ ഞാന്‍ പാട്ടെഴുത്തുകാരന്‍ ആകുമ്പോള്‍ കാര്യങ്ങള്‍ മാറുമോ ?. അത് മാറില്ല.' നല്ല വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചും മാറിയ കാലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
'നമ്മള്‍ മെച്ചപ്പെടണം എന്നുണ്ടെങ്കില്‍ നമ്മുടെ നെ?ഗറ്റീവുകളെ അംഗീകരിക്കാനും കറക്ട് ചെയ്യാനുമൊക്കെ നമ്മള്‍ റെഡിയായിട്ട് ഇരിക്കണം എപ്പോഴും. അത്തരം കാര്യങ്ങളൊക്കെ നമ്മളെടുക്കും. മറ്റേത് അങ്ങനെയല്ല, ഒരു തലമുറയോട് തന്നെയുള്ള അമര്‍ഷം ഇങ്ങനെയൊക്കെ പ്രകടിപ്പിച്ച് തീര്‍ക്കുന്നു എന്നേയുള്ളൂ. അതിലൊന്നും ചെയ്യാനില്ല. കാലം മാറിയത് അറിയാത്തവരാണ് അത്തരം വിമര്‍ശനങ്ങളുമായി വരുന്നത്. അവരിപ്പോഴും ഈ കാലത്ത് ജീവിച്ചിരിക്കുന്നു എന്നേയുള്ളൂ, മനസുകൊണ്ട് ഇപ്പോഴും അവിടെ നില്‍ക്കുവാണ്' വിനായക് പറഞ്ഞു