പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വിലായത്ത് ബുദ്ധ' സെപ്റ്റംബര്‍ 17 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താരം സെറ്റില്‍ ജോയിന്‍ ചെയ്യുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡബിള്‍ മോഹനന് എന്ന തന്റെ കഥാപാത്രത്തിന്റെ ഒരു ചിത്രം അദ്ദേഹം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നു. ഫോട്ടോയില്‍, പൃഥ്വിരാജ് സുകുമാരന്‍ ഒരു മുഷിഞ്ഞ ഷര്‍ട്ടും ധോത്തിയും ധരിച്ച് ജീപ്പില്‍ ഇരിക്കുന്നത് കാണാം.
ജി. ആര് ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിന്റെ ചലച്ചിത്രാ വിഷ്കാരമാണ് ചിത്രം. മറയൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന കള്ളക്കടത്തുകാരനായ ഡബിള്‍ മോഹനന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഭാസ്കരന് മാസ്റ്റര്‍ വ്യക്തിപരമായ കാരണത്താല്‍ തന്റെ മുറ്റത്ത് വിലായത്ത് ബുദ്ധന് എന്ന് വിളിക്കപ്പെടുന്ന ഒരു ചന്ദനമരം വളര്‍ത്തുന്നു. മോഹനന് തന്റെ അധ്യാപകനെ വെല്ലുവിളിച്ച് അത് വെട്ടിമാറ്റാന്‍ നടക്കുന്നു. കഥയില്‍ നിന്നും വ്യത്യാസമുള്കൊണ്ടാണ് സിനിമ എത്തുക
തൂവെള്ള ഭാസ്കരന് എന്ന കഥാപാത്രമായി കോട്ടയം രമേശ് എത്തും. ജി.ആര്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉര്‍വശി തിയറ്റേഴ്സാണ് നിര്‍മാണം.