ചന്ദനമരത്തിനു മുകളില്‍ ഡബിള്‍ മോഹന്‍; അകമ്പടിയായി അഞ്ചംഗസംഘവും വിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്

Malayalilife
 ചന്ദനമരത്തിനു മുകളില്‍ ഡബിള്‍ മോഹന്‍; അകമ്പടിയായി അഞ്ചംഗസംഘവും വിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്

മറയൂര്‍ ചന്ദനക്കാടുകളുടെ ഇടയില്‍ ഡബിള്‍ മോഹന്‍ പ്രബലനാണ്.ഏതു പ്രതികൂല സാഹചര്യങ്ങളേയും ചങ്കുറപ്പോടെ നേരിട്ട് ചന്ദനം കടത്താന്‍ ഡബിള്‍ മോഹനു പ്രത്യേക കഴിവു തന്നെ. അവനു പിന്നില്‍ മനസ്സം ശരീരവും അര്‍പ്പിച്ച ഏതാനും ചെറുപ്പക്കാര്‍.

ഈ ഡബിള്‍ മോഹന്‍ എന്ന ചന്ദന മോഷ്ടാവിന്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് പുതിയ പോസ്റ്റര്‍ എത്തി.ചന്ദനമരത്തിനു മുകളില്‍ അക്ഷോഭ്യനായ ഡബിള്‍ മോഹനും പിന്നില്‍ മോഹന്റെ പിന്‍ബലക്കാരായ അഞ്ചു ചെറുപ്പക്കാരും. കഥാപശ്ചാത്തലത്തിന് ഏറ്റവും അനുയോജ്യമായ പോസ്റ്റര്‍. 

ആരെയും പെട്ടെന്ന് ആകര്‍ഷിക്കുന്ന  ഈ പോസ്റ്റര്‍, നവമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരിക്കുന്നു. പ്രഥ്വിരാജ് സുകുമാരന്അരങ്ങു തകര്‍ക്കാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും ഡബിള്‍ മോഹന്‍.നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ധീപ് സേനനും , ഏ..വി.അനൂപും ചേര്‍ന്നാണ്  നിര്‍മ്മിക്കുന്നത്.രതിയും, പ്രതികാരവും, പ്രണയവും കോര്‍ത്തിണക്കി യുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്.

തുടക്കം മുതല്‍ ഉദ്വേഗം നിലനിര്‍ത്തിയാണ്  ചിത്രത്തിന്റ കഥാ പുരോഗതി.
വലിയ മുതല്‍മുടക്കിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം  മികച്ച ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ്. പ്രിയംവദാ കൃഷ്ണനാന്നു  നായിക.
 
അനുമോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, സന്തോഷ് ദാമോദരന്‍, ടി.എസ്.കെ. രാജശീ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

സംഗീതം'ജെയ്ക്ക് ബിജോയ്‌സ്,
ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. 
പ്രൊഡക്ഷന്‍ ഡിസൈന്‍ - ബംഗ്‌ളാന്‍.
കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍.
മേക്കപ്പ് - മനു മോഹന്‍'
കോസ്റ്റ്യും ഡിസൈന്‍-സുജിത് സുധാകരന്‍.
സൗണ്ട് ഡിസൈന്‍- അജയന്‍ അടാട്ട്' - പയസ്‌മോന്‍സണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കിരണ്‍ റാഫേല്‍ .
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിനോദ് ഗംഗ.
ആക്ഷന്‍- രാജശേഖരന്‍, കലൈകിംഗ്സ്റ്റണ്‍,
സുപ്രീം സുന്ദര്‍, മഹേ,ഷ് മാത്യു.
സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍.
പബ്‌ളിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍.
ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - - രാജേഷ് മേനോന്‍ , നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് - ഈ. കുര്യന്‍
മറയൂര്‍, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നവംബര്‍ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. 
വാഴൂര്‍ ജോസ്

vilayath buddha has new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES