Latest News

ഫാന്‍ ഷോയ്‌ക്കൊപ്പം തിയേറ്ററിലിരുന്ന് വാരിസ് കണ്ട് വിജയുടെ അമ്മ;  നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

Malayalilife
ഫാന്‍ ഷോയ്‌ക്കൊപ്പം തിയേറ്ററിലിരുന്ന് വാരിസ് കണ്ട് വിജയുടെ അമ്മ;  നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 'വാരിസ്' തിയേറ്ററുകളിലെത്തിയത്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.  ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ വിജയുടെ അമ്മ എത്തിയിരിക്കുന്നു. വാരിസിന്റെ ഫാന്‍സ് ഷോ കാണാനാണ് അമ്മ ശോഭ ചന്ദ്രശേഖര്‍ തിയേറ്ററില്‍ എത്തിയത്. 

നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടെപ്പമാണ് താരത്തിന്റെ അമ്മ വാരിസ് കണ്ടത്. ഗണേഷിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയയുടെ അമ്മയോടൊപ്പമുളള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തിനൊടൊപ്പം സന്തോഷം പങ്കുവച്ചുകൊണ്ടുളള ഒരു കുറിപ്പും എഴുതിയിരുന്നു. ഇതിനോടകം ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറി.

വാരിസ് വളരെയധികം ഇഷ്ടമായി. ഓരോ ഫ്രെയിമിലും സൈറ്റലിഷ് ആയിരുന്നു. വിജയ് അണ്ണാ മാസ്. രശ്മിക മനോഹരിയായിരുന്നു. വിജയ് അണ്ണന്റെ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും പറ്റിയ പാക്കേജാണ് ഈ സിനിമ. ഏറെ കാത്തിരുന്ന വംശി സാറിന്റെ കുടുംബ സിനിമ. ശോഭ അമ്മക്കും മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിഷ വെങ്കിട്ടരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

Read more topics: # വാരിസ്,# വിജയ്
vijays mother watched varisu fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക