Latest News

ഞാന്‍ അപ്പുവിനോട് അഭിനയിക്കുമ്പോള്‍ എന്റെ കണ്ണില്‍ നോക്കണമെന്ന് പറഞ്ഞു; എന്നിട്ടാണ് ഞാന്‍ 'നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെയെന്ന് ചോദിക്കുന്നത്;പ്രണവിനൊപ്പമുള്ള ഹൃദയത്തിലെ വൈകാരിക രംഗത്തെക്കുറിച്ച് വിജയരാഘവന്‍ പങ്ക് വച്ചത്

Malayalilife
 ഞാന്‍ അപ്പുവിനോട് അഭിനയിക്കുമ്പോള്‍ എന്റെ കണ്ണില്‍ നോക്കണമെന്ന് പറഞ്ഞു; എന്നിട്ടാണ് ഞാന്‍ 'നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെയെന്ന് ചോദിക്കുന്നത്;പ്രണവിനൊപ്പമുള്ള ഹൃദയത്തിലെ വൈകാരിക രംഗത്തെക്കുറിച്ച് വിജയരാഘവന്‍ പങ്ക് വച്ചത്

താരപുത്രന്മാരായ പ്രണവ് മോഹന്‍ലാലിന്റെയും വിനീത് ശ്രീനിവാസന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമ തിയേറ്ററില്‍ നിറഞ്ഞോടിയിരുന്നു.
പ്രണവിനും കല്യാണിക്കു ദര്‍ശനയ്ക്കും പുറമെ വിജയരാഘവന്‍, ജോണി ആന്റണി, അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ പ്രവണവിന്റെ അച്ഛനായി അഭിനയിച്ചത് വിജയരാഘവനായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പങ്ക് വച്ചിരിക്കുകയാണ്് വിജയരാഘവന്‍

ഒരു അച്ഛന്‍ മകന്‍ കെമിസ്ട്രി വലിയ രീതിയില്‍ വര്‍ക്ക്ഔട്ട് ആയ രംഗമായിരുന്നു ഇതിലെ ഇരുവരും തമ്മിലുള്ള ഇമോഷണല്‍ സീനുകള്‍. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രണവിന്റെ അതുവരെയുള്ള എനര്‍ജിയില്‍ വലിയ വ്യത്യാസം വന്നു എന്നാണ് വിനീത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് വിജയരാഘവന്‍ ആ രംഗത്തെ കുറിച്ച് സംസാരിച്ചത്. '

അപ്പു അങ്ങനെ സംസാരിക്കില്ല. എന്നാല്‍ നല്ല പയ്യനാണ്. പുതിയ തലമുറയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്. അവന്‍ നല്ല പയ്യന്‍ ആണ്. നല്ല വിവരവും ഉണ്ട്. നന്നായി വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യും. എന്നാല്‍ വലിയ ഭാവമൊന്നുമില്ല. സാധാരണ മനുഷ്യര്‍ എങ്ങനെയാണോ അങ്ങനെ. വളരെ സിമ്പിള്‍ ആയ ഒരാള്‍',

'സെറ്റില്‍ വെച്ച് ഞാന്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നു. അച്ഛന്റെ സുഹൃത്ത് അച്ഛനെ പോലെ സീനിയര്‍ ആയ ഒരാളെ എന്നൊക്കെ കരുതിയാകും എന്നോട് സംസാരിച്ചത്. എന്നാല്‍ ഞാന്‍ വളരെ ഫ്രണ്ട്‌ലി ആയിട്ട് പെരുമാറാനാണ് ശ്രമിച്ചത്. സിഗരറ്റ് ഉണ്ടോ കയ്യില്‍ എന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു അടുത്തു. അതെല്ലാം ഈ സീനിന് മുന്‍പാണ്', 'വിനീത് എന്നോട് ഈ രംഗത്തെ കുറിച്ചും നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ അങ്ങനെ ആയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു മറയില്ലാത്ത അടുപ്പം സൃഷ്ട്ടിക്കാന്‍ പറ്റി. പിന്നെ ഞാന്‍ അപ്പുവിനോട് അഭിനയിക്കുമ്പോള്‍ എന്റെ കണ്ണില്‍ നോക്കണമെന്ന് പറഞ്ഞു. എന്നിട്ടാണ് ഞാന്‍ 'നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെ' എന്ന് ചോദിക്കുന്നത്. അത് കേട്ടപ്പോള്‍ അവനും അങ്ങ് വിറച്ചു',

'അതുവരെ അവന്റെ എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. ആ രംഗത്തോടെ അത് അഴിഞ്ഞു. അത്രയേ ഉള്ളു അത്. അല്ലാതെ അത്ഭുതം ഒന്നും സംഭവിച്ചതല്ല. നമ്മളുടെ ഒപ്പം നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിനോട് നമ്മള്‍ പെരുമാറുന്നത് പോലെ ഇരിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു എന്നിവരോട് ഒക്കെ ഒപ്പം അഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി നമ്മുക്ക് കിട്ടും. തിലകന്‍ ചേട്ടനെ പോലുള്ളവരുടെ ഒക്കെ ഒപ്പമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഒക്കെ അത്ഭുതമാണ്. മലയാള സിനിമയ്ക്ക് കിട്ടിയ ഭാഗ്യം കൂടിയാണ് അത്തരം നടന്‍മാര്‍,' വിജയരാഘവന്‍ പറഞ്ഞു.

vijayaraghavan his experience with pranav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES