അടുത്തിടെയായി തന്റെ യാത്രയുടെ നിമഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വക്കാന്‍ പ്രണവ് ശ്രമിക്കാറുണ്ട്. സാഹസികതയും ഭക്ഷണും സംഗീതവും ഒക്കെ നിറയുന്ന വീഡിയോ ആണ് പലപ്പോഴും നടന്‍ വക്കുക. ഇപ്പോളിത അത്തരമൊരു റീല്‍സാണ് ശ്രദ്ധ നേടുന്നത്.
സ്പെയിനില്‍ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. ഞാന്‍ അടുത്തിടെ സ്പെയിനിലൂടെ ഒരു ചെറിയ നടത്തം നടത്തി', എന്നാണ് വീഡിയോയ്ക്ക് പ്രണവ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരപുത്രന്റെ ഈ വീഡിയോയില്‍ മരം കയറുന്നതൊക്കെയാണ് ഉള്ളത്. കൂടാതെ സ്പെയിനിലെ മനോഹാരിതയും ദൃശ്യങ്ങളില്‍ കാണാം.പ്രണവ് പാട്ട് പാടുന്നതും സാഹസികത കാണിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേ സമയം പ്രണവ് കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു വിഡിയോയും വൈറലായി മാറിയിരുന്നു. ഒരു ലൈവ് പെര്‍ഫോമന്‍സിന്റെ വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. യാത്രയ്ക്കിടയില്‍ ഒരു വേദിയില്‍ ലൂയിസ് ആംസ്ട്രോങ്ങിന്റെ 'സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്' എന്ന ഗാനം ആലപിക്കുകയായിരുന്നു താരം. ഈ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ വിഡിയോയ്ക്ക് താഴെ കമന്റ്റ് ചെയ്തിരുന്നു.
ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പ്രണവ് വെള്ളിത്തിരയിലെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ 'ആദി'യിലൂടെ നായകനായി. തുടര്‍ന്ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.