മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കൊപ്പം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ മിഷ്‌കിന്‍. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന് 'ട്രെയിന്‍' എന്നാണ് പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപനം.
പീരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുറിമീശയും കട്ടി കണ്ണടയുമായുള്ള വിജയ് സേതുപതിയുടെ റെട്രോ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ താടിയും കൊമ്പന്‍ മീശയുമാണ് കഥാപാത്രത്തിന്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുവെന്നാണ് ആരാധകര്‍ കണക്കു കൂട്ടുന്നത്.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. മലയാളിയായ ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം. അതേസമയം മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് 2 ല്‍ വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. 2020ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചിത്രം ഇതുവരെ റിലീസായിട്ടില്