വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിലും മണികണ്ഠന് ആചാരി പ്രധാനവേഷത്തിലെത്തുന്നു. പൊങ്കല്‍ റിലീസിനെത്തിയ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം പേട്ടയിലൂടെ മണികണ്ഠന് ചെയ്ത വേഷം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അടുത്തതായി
വിജയ് സേതുപതിയെ നായകനാക്കി സീനു രാസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമനിതന്‍'. ചിത്രത്തില്‍ ഒരു ഓട്ടോഡ്രൈവറുടെ വേഷത്തലാണ് വിജയ് എത്തുന്നത്.
യുവന് ശങ്കര്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിനായി യുവനും പിതാവ് ഇളയരാജയും സംഗീതമൊരുക്കും. തെന്മേര്ക്ക് പരുവക്കാറ്റ്, ധര്‍മദുരൈ, ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഇദം പൊരുള്‍ എവള് എന്നീ ചിത്രങ്ങളില്‍ സീനു രാമസാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി എത്തിയിട്ടുണ്ട്.
സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാമനിതനുണ്ട്.ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്.