Latest News

50 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഫാമിലി സ്റ്റാര്‍ കനത്ത നഷ്ടം; പണം തിരികെ നല്‍കാന്‍ വിജയ് ദേവരകൊണ്ട

Malayalilife
50 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഫാമിലി സ്റ്റാര്‍ കനത്ത നഷ്ടം; പണം തിരികെ നല്‍കാന്‍ വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം ദി ഫാമിലി സ്റ്റാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടി റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ വമ്പന്‍ പരാജയമായ സിനിമ ഡിജിറ്റല്‍ റിലീസിന് പിന്നാലെ സ്ത്രീ വിരുദ്ധ രംഗത്തിന്റെ പേരിലും വലിയ വിമര്‍ശനം നേരിടുകയാണ്.

ഇതിനിടെ 50 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിനുഉണ്ടായ കനത്ത നഷ്ടം നികത്താന്‍ പ്രതിഫലം തിരിച്ചു നല്‍കാനൊരുങ്ങുകയാണ് വിജയ് ദേവര കൊണ്ട. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍ നിര്‍മ്മാതാവ് ദില്‍ രാജുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് വിജയ് ദേവര കൊണ്ടയും സംവിധായകന്‍ പരശുറാമും പ്രതിഫലത്തുകയില്‍ നിന്നൊരു വിഹിതം വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയായത്. 

2012 ല്‍ റിലീസ് ചെയ്ത ഗീതാഗോവിന്ദം എന്ന ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒരുമിച്ച ചിത്രം കൂടിയായിരുന്നു. സമീപകാലത്ത് വിജയ് ദേവരകൊണ്ട ചിത്രങ്ങളെല്ലാം കനത്ത പരാജയമാണ് നേരിടുന്നത്. ബോളിവുഡ് അരങ്ങേറ്റം കൂടി നടത്തിയ ലൈഗര്‍, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഖുശി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടിരുന്നു. ഡിയര്‍ കോമ്രേഡ്, വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്നീ ചിത്രങ്ങളും പരാജയങ്ങളായിരുന്നു.അടിക്കടി ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനാല്‍ ആരാധകരും നിരാശയിലാണ്. വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹത്തിന് അവര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ വിജയ് യും രശ്മികയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

vijay deverakonda-movie the family satr

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക