Latest News

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്‌നാനം ചെയ്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട; എത്തിയത് അമ്മയ്ക്കൊപ്പം 

Malayalilife
 മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്‌നാനം ചെയ്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട; എത്തിയത് അമ്മയ്ക്കൊപ്പം 

ഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്‌നാനം ചെയ്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അമ്മ മാധവിക്ക് ഒപ്പമാണ് വിജയ് പ്രയാഗ്രാജിലെത്തിയത്. ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരവധി താരങ്ങള്‍ ഇതിനോടകം പ്രയാഗ്രാജില്‍ എത്തിയിരുന്നു.

മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങള്‍ സംയുക്ത പങ്കുവെച്ചിരുന്നു. ജയസൂര്യയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

അതേസമയം, 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും. കോടിക്കണക്കിനാളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. കരിയറിലെ 12-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട ഇപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ ദേവരകൊണ്ട സിനിമകളെല്ലാം ഫ്‌ളോപ്പ് ആയിരുന്നു. അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ സിനിമകള്‍ മാത്രമാണ് താരത്തിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങള്‍

Vijay Devarakonda kumbamela

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES