മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഓരേ കാറില്‍ പോകുന്ന വിജയ് ദേവകൊണ്ടയും രശ്മിക മന്ദാനയും;വീഡിയോ പുറത്ത് വന്നതോടെ ഇരുവരുടെയും പ്രണയവാര്‍ത്ത വീണ്ടും ചര്‍ച്ച

Malayalilife
 മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഓരേ കാറില്‍ പോകുന്ന വിജയ് ദേവകൊണ്ടയും രശ്മിക മന്ദാനയും;വീഡിയോ പുറത്ത് വന്നതോടെ ഇരുവരുടെയും പ്രണയവാര്‍ത്ത വീണ്ടും ചര്‍ച്ച

തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ഇവര്‍

മുംബൈയിലെ വിമാനത്താവളത്തില്‍ ഒന്നിച്ചെത്തിയ പ്രമുഖ താരങ്ങളെ കണ്ട് മാധ്യമങ്ങളും ആരാധകരും ഒരു പോലെ അമ്പരന്നു. വിജയ് ദേവരകൊണ്ട ഒരു നേവി ബ്ലൂ കോ-ഓര്‍ഡ് സെറ്റും, രശ്മിക മന്ദന വെളുത്ത കാഷ്വല്‍ ഷര്‍ട്ടും കറുത്ത നിറത്തിലുള്ള ട്രൗസറുമാണ് ധരിച്ചിരുന്നത്.

ഇരുവരും മുഖം മാസ്‌ക് ഉപയോഗിച്ച് മറച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിജയ് പാപ്പരാസികളെ നോക്കി കൈവീശി കാണിച്ചെങ്കിലും രശ്മിക പ്രതികരിച്ചില്ല. താരങ്ങളുടെ ബോഡിഗാര്‍ഡ് ടീം അവരെ സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും ഒരേ കാറില്‍ കയറി വിമാനത്താവളത്തില്‍ നിന്ന് പോവുകയും ചെയ്തു.

ഇത് ആദ്യമായിട്ടാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തില്‍ ഒരുമിച്ച് വിമാനത്താവളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുമ്പ്, ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പോലും ഇരുവരും ഒരുമിച്ച് കാണപ്പെടുന്നത് ശ്രദ്ധാപൂര്‍വം ഒഴിവാക്കിയിരുന്നു.

vijay deverakonda and rashmika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES