തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
12 ാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി കുറേനാളായി കടുത്ത മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നെന്നും ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ആള്‍വാര്‍പേട്ടയിലെ വീട്ടില്‍ ഇന്നലെ രാത്രി മൂന്നു മണിയോടെയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ സഹായത്തോടെയാണ് കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലൂം ഡോക്ടര്‍മാര്‍ അദ്ദേഹം ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു.
ചെന്നൈ ഡിഡികെ റോഡിലെ വീട്ടിലാണ് വിജയ് ആന്റണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുറച്ച് മാസങ്ങളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് ആന്റണി തന്റെ ആരാധകനായ ഫാത്തിമയെയാണ് വിവാഹം കഴിച്ചത്. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായി.
മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.