നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശി സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയെ വരണമാല്യം ചാർത്തിയത്. കൊച്ചിയിൽ നടന്ന വിവാഹത്തിൽഅടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എത്തിയത്.
_25.jpg)
ചുരുക്കം ചില സിനിമാ പ്രവർത്തകരും ചടങ്ങിനെത്തി. ജോമോൾ, നടനും നർത്തകനുമായി വിനീത്, ജലജ എന്നിവരും ശീമാട്ടി ഉടമ ബീനാ കണ്ണനും ചടങ്ങിന് എത്തിയിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. ഹോങ്കോങ്ങിൽ കോഗ്‌നിസെന്റിൽ ഉദ്യോഗസ്ഥയാണ് വിദ്യ.
_9.jpg)

ദിവ്യ ഉണ്ണി അഭിനയരംഗത്തെത്തി ഏറെ നാളുകൾക്ക് ശേഷമായിരുന്നു വിദ്യയുടെ കടന്നുവരവ്കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
_5.jpg)
.jpg)
എന്നാൽ പിന്നീട് മറ്റി സിനിമകളിലൊന്നും വിദ്യ അഭിനയിച്ചില്ല.ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു
