വേര്‍പിരിഞ്ഞെങ്കിലും വീണയ്ക്കും തനിക്കുമുള്ളിൽ വിദ്വേഷം ഒന്നും തന്നെയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആര്‍ജെ അമന്റെ പുതിയ പോസ്റ്റിന് താഴെ വന്ന വീണ നായരുടെ കമന്റ്. ചുള്ളന്‍ ലുക്കിലുള്ള ഏതാനും ചിത്രങ്ങള്‍ കോര്‍ത്ത് വച്ച് ഒരു വീഡിയോ ആണ് അമന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മലേഷ്യയിലെ ലാങ്ക്വായില്‍ നിന്നുള്ള ചിത്രങ്ങളാണ് എന്ന് അമന്‍ ഹാഷ് ടാഗില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതം ആഘോഷിക്കുകയാണ് എന്നും, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗില്‍ അമന്‍ പറയുന്നു.
ഈ പോസ്റ്റിന് താഴെ ആദ്യം കാണുന്ന കമന്റ് ആദ്യ ഭാര്യ വീണ നായരുടേതാണ്. ഒരു ലവ് ഇമോജിയും, സ്‌നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റായി ഇട്ടിരിയ്ക്കുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം പരസ്പരം മുഖം കൊടുത്ത് സംസരിക്കാന്‍ പോലും തയ്യാറാവാത്ത മലയാളത്തിലെ പല നടി-നടന്മാര്‍ക്കും ഇതൊരു മാതൃകയാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
ഒരുപാട് ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു, അതെ ഞങ്ങള്‍ വേര്‍പിരിയുകയാണ് എന്ന് വീണയും അമനും പരസ്യമായി പ്രഖ്യാപിച്ചത്. അതിന് ശേഷം മകന്റെ സ്‌കൂളിലെ പരിപാടികള്‍ക്കെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം പുറത്ത് വന്നിരുന്നു. അമ്പാടി എന്ന വീണയുടെ അമ്പൂട്ടന്‍ അച്ഛന്റെയും അമ്മയുടെയും അടുത്തായിട്ടാണ് നില്‍ക്കുന്നത്. ഇപ്പോള്‍ സുഭദ്രം എന്ന സീരിയലിലൂടെ അഭിനയ ലോകത്ത് എത്തിയിരിക്കുകയാണ് അമ്പാടി.
വിവാഹമോ, വേര്‍പിരിലോ ഒന്നും തന്നെ വീണയുടെ കരിയറിനെ ബാധിച്ചിട്ടില്ല. സിനിമയിലും ടെലിവിഷനിലും എല്ലാം വീണ ഇപ്പോഴും സജീവമാണ്. അയ്യര്‍ ഇന്‍ അറേമ്പ്യ എന്ന ചിത്രത്തിലാണ് വീണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. വേര്‍പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തില്‍ നിന്ന് പുറത്തു കടക്കാന്‍ വീണയും യാത്രകളാണ് തിരഞ്ഞെടുത്തിരുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.