Latest News

ഒരു മനുഷ്യന്‍ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം; തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടണ്ടേ?; സത്യം ഉയര്‍ന്നാല്‍, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിര്‍ത്താനാവില്ല; ഞാനും ഇരക്കൊപ്പമാണ്;  വീണ നായരുടെ കുറിപ്പ്

Malayalilife
ഒരു മനുഷ്യന്‍ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം; തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടണ്ടേ?; സത്യം ഉയര്‍ന്നാല്‍, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിര്‍ത്താനാവില്ല; ഞാനും ഇരക്കൊപ്പമാണ്;  വീണ നായരുടെ കുറിപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണവുമായി നടി വീണാ നായര്‍ രംഗത്ത്. താന്‍ ഇരയ്‌ക്കൊപ്പമാണെന്നും എന്നാല്‍ തെറ്റ് ചെയ്യാത്തവര്‍ക്കും നീതി ലഭ്യമാക്കണമെന്നും വീണാ നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. 

വിജയത്തിന്റെ ദിവസമല്ല, സമാധാനത്തിന്റെ ദിവസമാണിതെന്നും വീണാ നായര്‍ അഭിപ്രായപ്പെട്ടു. 'ഒരു മനുഷ്യന്‍ സമാധാനത്തോടെ ശ്വാസമെടുക്കുന്ന ദിനം. പ്രാര്‍ത്ഥിച്ചവര്‍ക്കു പുഞ്ചിരിക്കാന്‍ കഴിയുന്ന ദിനം. അയാള്‍ ഒരു നടന്‍ ആയതുകൊണ്ടല്ല, പ്രശസ്തനായതുകൊണ്ടുമല്ല, ഒരു മനുഷ്യനായി, തന്റെ സത്യം കേള്‍ക്കപ്പെട്ടതില്‍ ഞാനും സന്തോഷിക്കുന്നു,' വീണ കുറിച്ചു.

വീണ നായരുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ഒരു മാറ്റവുംമില്ലാതെ പറയട്ടെ. ഞാനും ഇരക്കൊപ്പമാണ്, പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും. ... തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടണ്ടേ???? വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യന്‍ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം.

പ്രാര്‍ത്ഥിച്ചവര്‍ക്കു പുഞ്ചിരിക്കാന്‍ കഴിയുന്ന ദിനം. അയാള്‍ ഒരു നടന്‍ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല, ഒരു മനുഷ്യനായി, തന്റെ സത്യം കേള്‍ക്കപ്പെട്ടതില്‍ ഞാനും സന്തോഷിക്കുന്നു കാരണം, അയാളും ഒരു ഇര ആണ് മോശമായ വാക്കുകളും,മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാള്‍ കേട്ടു. ജീവിതത്തില്‍ ഇരുട്ടില്‍ നിന്നപ്പോഴും അയാള്‍ പുഞ്ചിരിച്ചു.

കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകള്‍ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു. പരാജയങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയര്‍ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു..... നിയമത്തെ അങ്ങേ അറ്റം ആദരിച്ചു വിശ്വസിച്ചു. ...

അത് വലിയ ധൈര്യം ആണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയല്‍ കൂടിയായിരുന്നു. ഇന്ന് കോടതി അത് ബോധ്യമാകുമ്പോള്‍. ഞാന്‍ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം, സത്യം ഉയര്‍ന്നാല്‍, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല.

Read more topics: # വീണാ നായര്‍
veena nair about dileep case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES