Latest News

നിന്റമ്മ ഷോപ്പിങ്ങിനു പോകുമ്പഴും അച്ഛന്‍ വെളുക്കാറുണ്ടെടീ; ജയസൂര്യയ്ക്ക് മേക്കപ്പിട്ട് ഇളയ മകള്‍ വേദ; വീഡിയോ പങ്കുവച്ച് താരം

Malayalilife
 നിന്റമ്മ ഷോപ്പിങ്ങിനു പോകുമ്പഴും അച്ഛന്‍ വെളുക്കാറുണ്ടെടീ; ജയസൂര്യയ്ക്ക് മേക്കപ്പിട്ട് ഇളയ മകള്‍ വേദ; വീഡിയോ പങ്കുവച്ച് താരം

സിനിമയിലും ജീവിതത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് ജയസൂര്യ. ചെറിയവേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇപ്പേള്‍ മികച്ച വേഷങ്ങളിലൂടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം മകള്‍ തന്നെ ശ്രുശ്രൂഷിക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ഫേഷ്യല്‍ ചെയ്യുന്ന മകളുടെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍  സാധിച്ചതും. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് അപകടം സംഭവിച്ചിരുന്നു. പരിക്കേറ്റ തന്നെ പരിചരിക്കുന്ന മകളുടെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ഫേഷ്യല്‍ ചെയ്യുന്ന മകളുടെ ചിത്രവും വീഡിയോയും താരം പങ്കുവച്ചിരിക്കയാണ്.


തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് ജയസൂര്യ മകളോട് ചോദിക്കുന്നുണ്ട്. ഫേഷ്യല്‍ ചെയ്യുവാണെന്ന് മകള്‍ മറുപടി കൊടുക്കുമ്പോ അതെന്തിനാണ് എന്നാണ് താരത്തിന്റെ അടുത്ത ചോദ്യം. വെളുക്കാന്‍ ആണെന്ന് മകള്‍ മറുപടി പറയുമ്പോള്‍ നിന്റെ അമ്മ ഷോപ്പിങ്ങിന്് പോകുമ്പോഴും ഞാന്‍ വെളുക്കാറുണ്ട് എന്നാണ് താരം മറുപടി നല്‍കുന്നത്. ഫേഷ്യല്‍ ഒക്കെ ചെയത ശേഷം കണ്ണെഴുതി പൊട്ടും തൊട്ട് കുറിയൊക്കെ ഇട്ട് നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്നു കൊടുക്കരുത്. നമ്മളെ നശിപ്പിച്ചുകളയും. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ചിത്രം മകള്‍ വരച്ചതും താരം പങ്കുവച്ചിരുന്നു. അച്ഛനെ  ഒരുക്കുന്ന വേദയുടെ വീഡിയോ കാണാം.

Read more topics: # vedha gets,# jayasurya a wonderful,# makeup look
vedha gets jayasurya a wonderful makeup look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES