Latest News

പ്രണയസാഫല്യത്തില്‍ നടി വരലക്ഷ്മി ശരത് കുമാര്‍; വരന്‍ നിക്കോളായ് സച്ച് ദേവുമായുള്ള വിവാഹം 14 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 പ്രണയസാഫല്യത്തില്‍ നടി വരലക്ഷ്മി ശരത് കുമാര്‍; വരന്‍ നിക്കോളായ് സച്ച് ദേവുമായുള്ള വിവാഹം 14 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

തമിഴ് നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.നിക്കോളായ് സച്ച് ദേവ് ആണ് പ്രതിശ്രുത വരന്‍.മുംബയില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ശരത് കുമാറിന്റെ ഭാര്യയായ രാധിക ശരത് കുമാര്‍ ആണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.

ബിസിനസുകാരനായ നിക്കോളായും വരലക്ഷ്മിയും കഴിഞ്ഞ 14 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈവര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകും. ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38 കാരിയായ വരലക്ഷ്മി. ഈ ബന്ധത്തില്‍ പൂജ എന്ന മകള്‍ കൂടിയുണ്ട്. അതേസമയം മലയാളത്തിനും വരലക്ഷ്മി ഏറെ പരിചിതയാണ്. 

മമ്മൂട്ടി ചിത്രം കസബിലൂടെയാണ് വരലക്ഷ്മി ശരത് കുമാര്‍ മലയാളത്തിലേക്ക് എത്തുന്നത്. കമല എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കാറ്റ്, മാസ്റ്റര്‍ പീസ്, റിലീസിന് ഒരുങ്ങുന്ന കളേഴ്‌സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

varalaxmi sarathkumar engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES