ഇരു വശത്തും സുരക്ഷാ കവച തീര്‍ത്ത് പ്രതിരോധിക്കാന്‍ ലാത്തിയുമേന്തിയ കര്‍മ്മനിരതരായ പൊലീസ് സേനാംഗങ്ങള്‍.അവര്‍ക്കു നടുവില്‍ ഒരുദ്യമത്തിന്റെ ലുക്കില്‍ സിവില്‍ ഷര്‍ട്ടും കാക്കി പാന്റുമണിഞ്ഞ് ഹാഫ് യൂണിഫോമില്‍ ബിജു മേനോന്‍. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലുക്കും ഭാവവും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യമാണിത്.
ഗൗരവമായ ഒരു സാഹചര്യത്തെയാണ് ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നതെന്നു വ്യക്തംസെപ്റ്റംബര്‍ ഒമ്പതിന്ബിജു മേനോന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ ബഡ് ടൈംസ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് കെറ്റിനാ ജീത്തു. മിഥുന്‍ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍ സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍
സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന va സംഘര്‍ഷങ്ങളാണ് ഇമോഷണല്‍ ഡ്രാമയായി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.ബിജു മേനോനും ജോജു ജോര്‍ജും,അഭിനയത്തിന്റെ, മാറ്റുരച്ച് ഈ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.
ലെന, നിരഞ്ജനഅനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് '
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയന്‍ പൂങ്കുളം.
കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു.
സ്റ്റില്‍സ് - സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു),അനില്‍.ജി. നമ്പ്യാര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്.
വാഴൂര്‍ ജോസ്.