ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനശ്വര നായികയായ വാങ്ക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി.സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഞങ്ങള്‍ ജെ എന്‍യുവിനൊപ്പം' പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തുവിട്ടത്.എനിക്ക് ജെഎന്‍യുവില്‍ പഠിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞാണ് ടീസറില്‍ അനശ്വര പ്രത്യക്ഷപ്പെടുന്നത്.അതൊരു വെടക്ക് കോളേജ് ആണെന്നാണ് കേള്‍ക്കുന്നത് എന്ന് കൂടെയുള്ള കഥാപാത്രം പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരുള്ളതുകൊണ്ടാണോ എന്ന് അനശ്വരയുടെ കഥാപാത്രം തിരിച്ച് ചോദിക്കുന്നു. ജെഎന്‍യുവിനൊപ്പം എന്നെഴുതിക്കാണിച്ചാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.കഥയുടെ പ്രമേയം കൊണ്ട് തന്നെ നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ 'വാങ്ക്' നേരിട്ടിരുന്നു
നേരത്തെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് അനശ്വര രാജന്‍ രംഗത്ത് എത്തിയിരുന്നു. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ', 'പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നീ ഹാഷ് ടാഗോടെയായിരുന്നു അനശ്വരയുടെ പോസ്റ്റ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചും നടി അനശ്വര രാജന്‍ രംഗത്ത് എത്തിയിരുന്നു.