ഉയരെയില്‍ പല്ലവിയായി പാര്‍വ്വതി തിരുവോത്ത്....! ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

Malayalilife
ഉയരെയില്‍ പല്ലവിയായി പാര്‍വ്വതി തിരുവോത്ത്....! ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉയരെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടു. പാര്‍വ്വതിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ബോബി-സഞ്ജയ് തിരക്കഥ തയ്യാറാക്കിയ ഈ ചിത്രം മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.

ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തമാണ് ഉയരെ. ഒരു ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ വേഷമിടുന്ന പാര്‍വതിയുടെ ഈ ചിത്രത്തില്‍ മുകേഷ് മുരളീധരന്‍ സിനിമാറ്റോഗ്രാഫിയും, മഹേഷ് നാരായണന്‍ എഡിറ്റിംഗും, ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു. 

രഞ്ജിപണിക്കര്‍, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചി, മുംബൈ,ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍


 

Read more topics: # uyare,# parvathy thiruvoth,# character poster
uyare,parvathy thiruvoth,character poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക