മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയാണ് നടി ഉര്‍വശി. അടുത്തകാലത്താണ് ഉര്‍വശി സമൂഹമാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കാറുണ്ട്.
മകള്‍ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിംഹാസനത്തിലിരിക്കുന്ന ഉര്‍വശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാന്‍.