ചോര കൊണ്ട് കണക്കുകള്‍ തീര്‍ക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറായ അങ്കം അട്ടഹാസത്തില്‍മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍, നന്ദു, അന്നാ രാജന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു.
സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സംവിധായനും നിര്‍മ്മാതാവ് അനില്‍കുമാര്‍ ജി യും ചേര്‍ന്നാണ്.ബാനര്‍:ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി.യും സാമുവല്‍ മത്തായി (യുഎസ്എ) യും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശിവന്‍ എസ് സംഗീതാണ്.
എഡിറ്റിംഗ് - പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരിവെഞ്ഞാറമൂട്, ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റു കളിലൊന്ന്. വയലന്‍സിന്റെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയത്.
ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റന്‍ അല്‍ഫോണ്‍സ്, സംഗീതം - ശ്രീകുമാര്‍ വാസുദേവ്, അഡ്വ. ഗായത്രി നായര്‍, ആലാപനം - വിനീത് ശ്രീനിവാസന്‍, ഇന്ദ്രവതി ചൗഹാന്‍ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റിയും - റാണ പ്രതാപ്, ബിജിഎം- ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്.