Latest News

'രാജ സൊല്‍രത് താന്‍ സെയ്‌വേന്‍, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍; മധുരരാജയെക്കുറിച്ചുളള യുവതാരം ഉണ്ണിമുകന്ദന്റെ കുറിപ്പ് വൈറലാകുന്നു

Malayalilife
 'രാജ സൊല്‍രത് താന്‍ സെയ്‌വേന്‍, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍; മധുരരാജയെക്കുറിച്ചുളള യുവതാരം ഉണ്ണിമുകന്ദന്റെ കുറിപ്പ് വൈറലാകുന്നു

മ്മൂക്കയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായിട്ടാണ് മധുരരാജ തിയേറ്ററുകളിലെത്തിയത്. ഫണ്‍ ആക്ഷന്‍ മൂവി ആയിട്ടെത്തിയ മധുര രാജയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉളളത്. വലിയ തീയേറ്റര്‍ കൗണ്ടാണ് 'മധുരരാജ'യ്ക്ക് ലഭിച്ചത്. കേരളത്തിലെ 261 സ്‌ക്രീനുകള്‍ അടക്കം ലോകമെമ്പാടും 820 തീയേറ്ററുകള്‍. ചിത്രത്തെക്കുറിച്ച് മലയാളത്തിലെ മിക്ക താരങ്ങളും അഭിപ്രായം പോസ്റ്റ് ചെയ്തിരുന്നു. മമ്മൂക്കയുടെ മാസ് ചിത്രമാണെന്നും ട്രിപിള്‍ സ്‌ട്രോങ്ങാണെന്നും ഒക്കെയാണ് അഭിപ്രായങ്ങളെത്തിയത്. ചിത്രം കണ്ട ശേഷമുളള യുവതാരം ഉണ്ണിമുകുന്ദന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

 ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ വ്യക്തിപരമായ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ചിത്രം ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉണ്ണി പറയുന്നു. മധുരരാജ കണ്ടു. നര്‍മ്മവും ആക്ഷനും വൈകാരികതയുമൊക്കെ ചേര്‍ന്ന രസകരമായ ഒരു യാത്രയാണ് ചിത്രം. കുടുംബത്തിനും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. മമ്മൂക്കയുടെ മാസ് ഇന്‍ട്രൊ സീനും ആക്ഷന്‍ രംഗങ്ങളും പ്രത്യേകം ഇഷ്ടപ്പെട്ടു. മമ്മൂട്ടി ആരാധകര്‍ക്കും മറ്റ് സിനിമാസ്വാദകര്‍ക്കും ചിത്രം നന്നായി ഇഷ്ടപ്പെടും. ഗംഭീരമായി സംവിധാനം ചെയ്ത വൈശാഖേട്ടന് ഒരു വലിയ സല്യൂട്ട്. എല്ലാ സംവിധായകര്‍ക്കും നിലവാരത്തിന്റെ ഒരു മാനദണ്ഡം സൃഷ്ടിക്കും അദ്ദേഹം. ഉദയേട്ടന്റെ രചനയും എടുത്തുപറയണം. ഒപ്പം അഭിനേതാക്കളുടെയൊക്കെ പ്രകടനങ്ങളും. ഒരിക്കല്‍ക്കൂടി മമ്മൂക്ക തെളിയിച്ചിരിക്കുന്നു, 'രാജ സൊല്‍രര് താന്‍ സെയ്വാന്‍, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍'എന്ന ഡയലോഗും താരം കുറിച്ചിട്ടുണ്ട്. 

മധുരരാജ കണ്ട അജുവര്‍ഗ്ഗീസിന്റെയും പോസ്റ്റ് വൈറലായിരുന്നു. രാജ ട്രിപ്പിള്‍ സട്രോങ്ങ് ആണെന്നായിരുന്നു അജുവിന്റെ പോസ്റ്റ്. പല യുവതാരങ്ങളും രാജ ഹിറ്റാണെന്നും മ്മൂക്കയുടെ മാസ് അഭിനയത്തെ പ്രശംസിച്ചും എത്തിയിട്ടുണ്ട്. 68 കാരനായ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചാണ് യുവതാരങ്ങളൊക്ക പ്രശംസിക്കുന്നത്. താരത്തെക്കുറിച്ചുളള ഉണ്ണിമുകുന്ദന്റെ പോസ്റ്റ് വൈറലാവുകയാണ്. 

 

 

Actor unnimukundan about Maduraraja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES