ഉണ്ടയുടെ വിജയം ആഘോഷിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി; 'മണിസാറി'നെ നേരില്‍കണ്ടതിന്റെ ആവേശത്തില്‍ പ്രേക്ഷകര്‍; ആരവങ്ങളിലേക്ക് മമ്മൂട്ടി-വീഡിയോ

Malayalilife
topbanner
ഉണ്ടയുടെ വിജയം ആഘോഷിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി; 'മണിസാറി'നെ നേരില്‍കണ്ടതിന്റെ ആവേശത്തില്‍ പ്രേക്ഷകര്‍; ആരവങ്ങളിലേക്ക് മമ്മൂട്ടി-വീഡിയോ

ലയാളത്തിലെ അടുത്ത സൂപ്പര്‍ഹിറ്റിലേക്കുള്ള കുതിപ്പ് തുടങ്ങിയിരിക്കുകയാണ് മമ്മൂട്ടി നായകനായ 'ഉണ്ട'. ഹര്‍ഷാദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 161 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ രാഗം തീയേറ്ററില്‍ ഇന്നലെ 'ഉണ്ട' ടീം എത്തി.

എസ്‌ഐ മണികണ്ഠന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ തീയേറ്ററിലെത്തി. മമ്മൂട്ടി എത്തുന്നതറിഞ്ഞ് തീയേറ്ററിലും പരിസരങ്ങളിലും ആരാധകരുടെ വലിയ സംഘം കാത്തുനിന്നിരുന്നു. ഹര്‍ഷാരവങ്ങള്‍ക്കിടയിലേക്ക് വന്നിറങ്ങിയ മമ്മൂട്ടി ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചും നന്ദി അറിയിച്ചുമാണ് തിരികെ പോയത്

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിയാണ് വിദ്യാബാലൻ. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ബാലിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് വിദ്യ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും  നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

 

Read more topics: # unda movie mammooty
unda movie mammooty

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES