ഷറഫുദ്ദീന്,അനുപമ പരമേശ്വരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് ' എന്ന ചിത്രത്തിന്റെ
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ രഞ്ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
മാസ് റൊമാന്റിക് കോമഡി എന്റര്ടെയ്നര് ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ പ്രനീഷ് വിജയന് ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.നടന് ഷറഫുദ്ദീന് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് 'ദി പെറ്റ് ഡിക്ടറ്റീവ് '.ആനന്ദ് സി ചന്ദ്രന്
ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായക്,സംഗീതം-രാജേഷ് മുരുഗേശന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിനോ ശങ്കര്‍,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,വിഎഫ്എക്സ് സൂപ്പര്‍വൈസര്‍-
പ്രശാന്ത് കെ നായര്‍,സ്റ്റില്‍സ്- അജിത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രണവ് മോഹന്‍,പി ആര് ഒ-എ എസ് ദിനേശ്.