ഏറെ ആരാധകരുള്ള പ്രിയ താരമാണ് ശിവദ. ചുരുക്കം സിനിമയിലൂടെ എത്തി ജനമനസ്സ് കീഴടക്കിയ താരമാണ് ശിവദ. 2009ല്‍ കേരള കഫേ എന്ന എന്ന ആന്തോളജി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശിവദ, ഫാസില്‍ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്.കഴിഞ്ഞ ദിവസമായിരുന്നു നടയുടെ ജന്മദിനം.
പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകരും, ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു. അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ആശംസകള്‍ അറിയിച്ചവര്‍ക്ക് എല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ശിവദ.
ബര്‍ത്ത് ഡേയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നവര്‍ക്ക് ഒരു നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയോ, ചിത്രങ്ങളിലൂടെയോ പലരും നന്ദി അറിയിക്കാറുണ്ട്. എന്നാല്‍ ശിവദയുടെ നന്ദി പ്രകടനം അല്പം വെറൈറ്റിയാണ്. സ്വന്തം കൈപ്പടയില്‍ എഴുതിയാണ് ശിവദ നന്ദി അറിയിച്ചിരിയ്ക്കുന്നത്. ഇത് അല്പം സ്പെഷ്യല്‍ ആണ് എന്ന് ആരാധകര്‍ പറയുന്നു.
'പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇഷ്ടപ്പെടുന്നവരെ ജന്മദിനാശംസകള്‍ അറിയിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ആശംസ എന്റെ ദിവസത്തെ കൂടുതല്‍ സവിശേഷവും, സ്നേഹവും അവിസ്മരണീയവുമാക്കി. നിങ്ങള്‍ തന്ന സ്നേഹത്തില്‍ ഞാന്‍ ശരിക്കും അനുഗ്രഹീതയും നന്ദിയുള്ളവളുമാണ്. ഒരുപാട് സ്നേഹത്തോടെ ശിവദ' എന്നാണ് ശിവദ തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.