Latest News

നയൻതാര ജ്യോതികയെ കണ്ട് പടിക്കു; മോഡേൺ ഡ്രസ് നയൻതാരയ്ക്ക് ചേരുന്നില്ല എന്ന് ആരാധകർ; കടുത്ത വിമർശനവുമായി ആരാധകർ തന്നെ എത്തി

Malayalilife
നയൻതാര ജ്യോതികയെ കണ്ട് പടിക്കു; മോഡേൺ ഡ്രസ് നയൻതാരയ്ക്ക് ചേരുന്നില്ല എന്ന് ആരാധകർ; കടുത്ത വിമർശനവുമായി ആരാധകർ തന്നെ എത്തി

'ജിക്യു മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യങ് ഇന്ത്യൻസ് 2024' ന് എത്തിയ നയൻതാരയാണ് വാർത്താ പ്രാധാന്യം നേടുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി കറുത്ത​ ​ഗൗണാണ് നയൻതാര ധരിച്ചിരിക്കുന്നത്. പൊതുവെ സാരിയോ അല്ലെങ്കിൽ ​ഓവർ എക്സ്പോസിങ് അല്ലാത്ത വസ്ത്രങ്ങളോ ആണ് നയൻതാര പൊതുവേദികളിൽ ധരിക്കാറുള്ളത്. എന്നാൽ ഇത്തവണ ഇതിന് മാറ്റം വന്നു. ഇത് പലർക്കും ഇഷ്ടപ്പെട്ടിട്ടുമില്ല. ഈ കോസ്റ്റ്യൂം നയൻതാരയ്ക്ക് ചേരുന്നില്ലെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. മോഡേൺ ഡ്രസുകളേക്കാൾ സാരിയാണ് നയൻതാരയ്ക്ക് ചേരുന്നത്, ഈ വസ്ത്രം ഉയരമുള്ളവർ ധരിച്ചാലേ ചേരൂ എന്നിങ്ങനെ കമന്റുകൾ വന്നു. മോഡേൺ വസ്ത്രങ്ങൾ എങ്ങനെ ധരിക്കണമെന്ന് ജ്യോതികയെ കണ്ട് പഠിക്കൂ എന്നും കമന്റ് വന്നു. ഒരു ഇവന്റിൽ പോലും നയൻതാരയെ ഇത്രയും ​ഗ്ലാമറസായി കണ്ടിട്ടില്ലെന്നും അഭിപ്രായം വന്നു.

അടുത്ത കാലത്തായി നയൻതാരയുടെ ഹേറ്റേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. തുടരെ വരുന്ന പരാജയ സിനിമകൾ, മുൻകോപക്കാരിയെന്ന ഇമേജ്, സിനിമകളുടെ പ്രൊമോഷന് വരാൻ തയ്യാറാകാത്തത് തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട്. തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്നും ആളുകൾ ഇത് കേൾക്കുമ്പോൾ തന്നെ അധിക്ഷേപിക്കുന്നെന്നും ഒരു അഭിമുഖത്തിൽ നയൻതാര പറയുകയുണ്ടായി. കരിയറിൽ ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്. അടുത്തിടെ ഇറങ്ങിയ സിനിമൾ പരാജയപ്പെട്ടു. ജവാൻ വിജയിച്ചെങ്കിലും ഇതിലെ റോൾ ചെറുതായിരുന്നു. അന്നപൂരണിയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ നിവിൻ പോളിയുടെ പുതിയ സിനിമയിൽ നയൻതാര നായികയായെത്തും. ഡിയർ സ്റ്റുഡന്റ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ​ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.

trolls nayanthara for her latest outfit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES