Latest News

ഇന്ദ്രന്‍സും ഷാഹിന്‍ സിദ്ദിഖും പ്രധാന കഥാപാത്രങ്ങളാകുന്ന ടൂ മെന്‍ ആര്‍മി 'പ്രദര്‍ശനത്തിന്

Malayalilife
ഇന്ദ്രന്‍സും ഷാഹിന്‍ സിദ്ദിഖും പ്രധാന കഥാപാത്രങ്ങളാകുന്ന ടൂ മെന്‍ ആര്‍മി 'പ്രദര്‍ശനത്തിന്

സുദിനം, പടനായകന്‍, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ത്രീ മെന്‍ ആര്‍മി, ബുള്ളറ്റ്, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ  നിസ്സാര്‍ സംവിധാനം ചെയ്യുന്ന  ഇരുപത്തിയേഴാമത്തെ സിനിമയായ ' ടൂ മെന്‍ ആര്‍മി ' പ്രദര്‍ശനത്തിനൊരുങ്ങുന്നു.എസ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറില്‍
കാസിം കണ്ടോത്ത് നിര്‍മ്മിക്കുന്ന ' ടൂ മെന്‍ ആര്‍മി ' എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്‌കരന്‍ എഴുതുന്നു.

ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍.
ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍ ...ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളാണ്'ടൂ മെന്‍ ആര്‍മി'യില്‍ നിസാര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.ഇന്ദ്രന്‍സ്, ഷാഹിന്‍ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈലാഷ്,സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി,
തിരുമല രാമചന്ദ്രന്‍,
അജു.വി.എസ്,
സുജന്‍ കുമാര്‍,
ജയ്‌സണ്‍ മാര്‍ബേസില്‍,
സതീഷ് നടേശന്‍,
സ്‌നിഗ്ധ,
ഡിനി ഡാനിയേല്‍,
അനു ജോജി,
രമ മോഹന്‍ദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍.
തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 
കനകരാജ് നിര്‍വ്വഹിക്കുന്നു.
ആന്റണി പോള്‍ എഴുതിയ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,ഷിയാസ് മണോലില്‍,
എഡിറ്റിംഗ്-ടിജോ തങ്കച്ചന്‍,
കലാസംവിധാനം- വത്സന്‍, 
മേക്കപ്പ്-റഹിം കൊടുങ്ങല്ലൂര്‍,
വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍,
സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടര്‍-റസല്‍ നിയാസ്,സംവിധാന സഹായികള്‍-കരുണ്‍ ഹരി, പ്രസാദ് കേയത്ത്
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എന്‍.കെ.ദേവരാജ്,പി ആര്‍ ഒ-എ എസ് ദിനേശ്.

two men army release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES