എന്ത് വിശേഷം പങ്കുവച്ചാലും അത് സൗത്ത് ഇന്ത്യ മുഴുവൻ ഏറ്റെടുക്കുന്ന രണ്ടു പേരാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇപ്പോൾ പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയ നയന്‍താരയും വിക്കിയും വീണ്ടും അവരുടെ സ്നേഹം കാണിക്കുകയാണ്. കറുപ്പും ചുവപ്പും കളര്‍ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയന്‍താര ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയന്‍താരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട് എന്ന് ആരാധകർ അവരുടെ കമ്മന്റുകൾ രേഖപ്പെടുത്തി. മഞ്ഞ കുർത്തയിലാണ് വിഘ്‌നേശ് എത്തിയത്. ഇരുവരും പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.
കൈയ്യില്‍ ഒരു നിലവിളക്കും, നെറുകില്‍ സിന്ദൂരവുമിട്ട് നില്‍ക്കുന്ന നയന്‍സിനെ കണ്ടാല്‍, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നാണ് മലയാളികളുടെ കമന്റുകള്‍. നയന്‍താരയും വിക്കിയും ജീവിതത്തില്‍ പുതിയ ഒരു തുടക്കത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്താണ് വിശേഷം എന്ന് തിരയുകയാണ് ആരാധകർ. പ്രണയത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്നു, സ്‌നേഹവും പ്രണയവും - എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
35 വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന് കൗതുകത്തോടെയും തെല്ലൊരു അസൂയയോടെയും ചോദിക്കുന്ന ഒറുപാട് കമന്റുകള്‍ കാണാം. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് തന്റെ ഭാര്യ നയന്‍താരയുടേതാണെന്ന് വിഘ്‌നേശ് ശിവനും പറയുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്.